ഇന്ത്യ ഏഷ്യാ കപ്പ് നേടുകയാണെങ്കില്‍ പാകിസ്ഥാന്‍ മന്ത്രി മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ സി സി) ചെയര്‍മാന്‍ കൂടിയാണ് മൊഹ്സിന്‍ നഖ്വി. മാത്രമല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടിയാണ്. സൂര്യകുമാര്‍ ഇന്ത്യന്‍ നിലപാട് എ സി സിയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സൂര്യകുമാര്‍ യാദവിന്റെ ആവശ്യം എ സി സി പരിഗണിച്ചതായി റിപ്പോര്‍ട്ടില്ല.ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. നിലവില്‍ സൂപ്പര്‍ ഫോറില്‍ കടന്നിട്ടുണ്ട്. ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യ കിരീടം നേടാനുള്ള സാധ്യത ഏറെയാണ്. ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. Read Also: യു എ ഇക്കെതിരായ മത്സരം ബഹിഷ്കരിച്ച് പാകിസ്ഥാന്‍; ഏഷ്യാ കപ്പിലെ നാടകീയത തുടരുന്നുമാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിനിര്‍ത്തണമെന്ന് പി സി ബി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെയായിരുന്നു ഇത്. The post ഏഷ്യാ കപ്പ് കിരീടം പാക് മന്ത്രിയില് നിന്ന് സ്വീകരിക്കില്ല; ശക്തമായ നിലപാടുമായി ക്യാപ്റ്റന് സൂര്യകുമാര് appeared first on Kairali News | Kairali News Live.