കേരളത്തിലെ എസ്‌ഐആർ നീട്ടിവയ്ക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Wait 5 sec.

കേരളത്തിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നീട്ടി വെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. നടപടികൾക്ക് സാവകാശം വേണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർദേശം.ALSO READ: കൗൺസിലർ അനിലിന്‍റെ മരണം: ‘ആത്മഹത്യാ കുറിപ്പിൽ ബിജെപി നേതൃത്വം മറുപടി പറയണം’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. വി ജോയ്എസ്‌ഐആർ രാജ്യവ്യാപകമായി നടപ്പാക്കാൻ പത്തുദിവസത്തിനകം സജ്ജമാകാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർമാർക്ക്‌ (സിഇഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. പ്രതിപക്ഷ പാർടികളുടെ എതിർപ്പുകൾ വകവയ്‌ക്കാതെ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രാജ്യവ്യാപക എസ്ഐആർ നടപ്പാക്കാനാണ് നീക്കം.The post കേരളത്തിലെ എസ്‌ഐആർ നീട്ടിവയ്ക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ appeared first on Kairali News | Kairali News Live.