വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി കണ്ണാടിയിലും: പുത്തൻ റേ ബാൻ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ, വില അറിയാം…

Wait 5 sec.

വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും സ്മാര്‍ട്ട് ഗ്ലാസില്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കുന്നത് അവതരിപ്പിക്കാനൊരുങ്ങി മെറ്റ. റേ ബാൻ ഡിസ്പ്ളേയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ് വൻ വിജയമാകുമെന്നാണ് മെറ്റ കരുതുന്നത്. ടെക്സ്റ്റ് റിപ്ളൈ നല്‍കാനും മാപ്പ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.റേ ബാൻ ഡിസ്പളേ സ്മാര്‍ട്ട് ഗ്ലാസിന് 799 ഡോളറാണ് റീട്ടെയ്ല്‍ വില. ഇന്ത്യൻ രൂപയില്‍ 70,000ത്തിന് മുകളിലായിരിക്കും. എഐ അസിസ്റ്റൻ്റ് , ക്യാമറ, സ്പീക്കര്‍ എന്നിവ സ്മാര്‍ട്ട് ഗ്ലാസില്‍ ഉണ്ടാകും. ഇൻ്റനെറ്റ് സൗകര്യം ബന്ധിപ്പിക്കാൻ ക‍ഴിയുമെന്നതിനാല്‍ അതുവ‍ഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാൻ സാധിക്കും.ALSO READ: ഓപ്പോ ഫൈൻഡ് എക്സ് സീരീസ് വരുന്നു; ഒക്ടോബറിൽ ചൈനയിലെത്തും, ഗ്ലോബൽ ലോഞ്ചിനും തയ്യാറെടുത്ത് കമ്പനികൈകള്‍ ചെറുതായി ചലിപ്പിച്ചു ക‍ഴിഞ്ഞാല്‍ ആപ്ളിക്കേഷനെ നിയന്ത്രിക്കാനായി സ്ക്രീനുകളില്ലാത്ത ന്യൂറോ ബാൻഡാണ് മെറ്റ പുറത്തിറക്കിയിട്ടു‍ള്ളത്. സ്മാര്‍ട്ട് ഗ്ലാസ് വാട്ടര്‍ റെസിസ്റ്റൻ്റാണെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റയുടെ വാർഷിക സമ്മേളനത്തിലാണ് സി ഇ ഒ മാർക്ക് സക്കർബർഗ് പുതിയ റേ-ബാൻ ഡിസ്‌പ്ലേ സ്മാർട്ട് ഗ്ലാസ് പരിചയപ്പെടുത്തിയത്.The post വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി കണ്ണാടിയിലും: പുത്തൻ റേ ബാൻ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ, വില അറിയാം… appeared first on Kairali News | Kairali News Live.