ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എൻട്രി: ഹോംബൗണ്ട് മത്സരിച്ചത് ഈ 23 ചിത്രങ്ങള്‍ക്കൊപ്പം

Wait 5 sec.

2026ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എൻട്രിയായി ഹോംബൗണ്ട് തെരഞ്ഞെടുക്കപ്പെട്ടത് ക‍ഴിഞ്ഞ ദിവസമാണ്. നീരജ് ഗായ്വാൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉത്തരേന്ത്യൻ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. പൊലിസ് ഓഫീസര്‍മാരാകുക എന്നതാണ് അവരുടെ ആത്യന്തികമായ ലക്ഷ്യവും സ്വപ്നവും. ദി ന്യുയോര്‍ക്ക് ടൈമില്‍ പ്രസിദ്ധീകരിച്ച ടേക്കിങ് അമൃത് ഹോം എന്ന ലേഖനമാണ് ഹോംബൗണ്ട് എന്ന ചിത്രത്തിനുള്ള വ‍ഴിയൊരുക്കിയത്. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി മത വിവേചനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആ യുവാക്കള്‍ വിവേചനവും നേരിടുന്നുണ്ട്.ഹോംബൗണ്ട് സെപ്റ്റംബര്‍ 26ന് തിയേറ്ററുകളിലെത്തും. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തും. അതേസമയം ചിത്രം 23 ചിത്രങ്ങള്‍ക്കൊപ്പമാണ് മത്സരിച്ചത്.ALSO READ: തിയേറ്ററുകളില്‍ നിറഞ്ഞാടിയ സിനിമകള്‍ ഒടിടിയിലേക്ക്: ഈ ആ‍ഴ്ച എത്തുന്നത് നാല് ചിത്രങ്ങള്‍മത്സരത്തിൽ പങ്കെടുത്ത 24 സിനിമകൾ ഐ വാണ്ട് ടു ടോക്ക് (ഹിന്ദി), തൻവി ദി ഗ്രേറ്റ് (ഹിന്ദി), ദി ബംഗാൾ ഫയൽസ് (ഹിന്ദി), പുഷ്പ 2 (തെലുങ്ക്), ഹോംബൗണ്ട് (ഹിന്ദി), കേസരി ചാപ്റ്റർ 2 (ഹിന്ദി), സൂപ്പർബോയ്സ് ഓഫ് മാലേഗാവ് (മറാത്തി), സ്ഥൽ (മറാത്തി), കണ്ണപ്പ (തെലുങ്ക്), മെറ്റാ ദി ഡാസ്‌ലിങ് ഗേൾ (സൈലൻറ് ഫിലിം), സബാർ ബോണ്ട (മറാത്തി), ദശാവതാർ (മറാത്തി), വനവാസ് (മറാത്തി), പാനി (മറാത്തി), ഗാന്ധി താത്ത ചേറ്റു (തെലുങ്ക്), ആത തമ്പയ്ച നായ് (മറാത്തി), കുബേര (തെലുങ്ക്), ബൂങ് (മണിപ്പൂരി), സംക്രാന്തികി വാസ്തുന്നം (തെലുങ്ക്), ഹ്യൂമൻസ് ഇൻ ദ ലൂപ്പ് (ഹിന്ദി), ജുഗ്നുമ (ഹിന്ദി), ഫൂലെ (ഹിന്ദി), വീര ചന്ദ്രഹാസ (കന്നഡ), പൈർ (ഹിന്ദി)The post ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എൻട്രി: ഹോംബൗണ്ട് മത്സരിച്ചത് ഈ 23 ചിത്രങ്ങള്‍ക്കൊപ്പം appeared first on Kairali News | Kairali News Live.