എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

Wait 5 sec.

കോഴിക്കോട് : മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചേവായൂർ വെച്ച് വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചിരുന്നു.