സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അന്തരിച്ചു

Wait 5 sec.

റിയാദ് | സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് (81) അന്തരിച്ചു. സഊദി റോയല്‍ കോര്‍ട്ടാണ് മരണവിവരം പുറത്തുവിട്ടത്.തലസ്ഥാനമായ റിയാദ് ദീരയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ അസര്‍ നിസ്‌കാര ശേഷം മയ്യിത്ത് നിസ്‌കാരം നടക്കും.രാജ്യത്തെ ഉന്നത പണ്ഡിത സഭാ മേധാവി, ഫത്വ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളും വഹിച്ചിരുന്ന ശൈഖ് അബ്ദുല്‍ അസീസ് മൂന്ന് പതിറ്റാണ്ടിലധികമായി ഗ്രാന്‍ഡ് മുഫ്തിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇരു ഹറമുകളിലും മയ്യിത്ത് നിസ്‌കാരം നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി.