ഇന്‍ഡോറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ഇന്‍ഡോറിലെ റാണിപുരയിലാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും. 12പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്,ഒരു കുടുംബത്തിലെ 14 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിള്ളലുകള്‍ മൂലമാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. Also read – ‘കേരളത്തില്‍ അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അനുവദിക്കില്ല’; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം സ്വാഗതാര്‍ഹമെന്നും ടി പി രാമകൃഷ്ണന്‍കെട്ടിടത്തിന് 10-15വര്‍ഷം പഴക്കമുണ്ട്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമീപത്തുള്ള തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.content summary : Two Killed, 12 Injured In Indore Building Collapse. Early reports indicate that the building was between 10 and 15 years old.The post ഇന്ഡോറില് മൂന്നുനില കെട്ടിടം തകര്ന്നുവീണ് അപകടം; രണ്ട് മരണം, നിരവധി പേര്ക്ക് പരുക്ക് appeared first on Kairali News | Kairali News Live.