‘അന്ന് ഞാൻ ചെയ്ത ആ കുസൃതി മധു സാറും ചെയ്തിട്ടുണ്ട്; ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഒരു പോലെ സംഭവിച്ചിട്ടുണ്ട്’: മോഹൻലാൽ

Wait 5 sec.

മലയാളത്തിന്റെ അതുല്യനടനായ മധുവിന്റെ 92-ാം പിറന്നാളാണ് ഇന്ന്. മലയാള സിനിമ ലോകത്തെ അതുല്യ സാന്നിധ്യമായ മധുവിന് സിനിമ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.മലയാളികളുടെ പ്രിയ നടനായ മോഹൻ ലാൽ മധുവിനോട് തനിക്കുള്ള സ്നേഹത്തെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു. കൈരളി ടി വിയുടെ ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിൽ സംസാരിക്കുമ്പോ‍ഴായിരുന്നു മധുവിനെ ഒരു സുഹൃത്തിനെപ്പോലെയാണ് കാണുന്നതെന്നും. മോഹൻലാലിൻ്റെ ജീവിതത്തിൽ നടന്ന പല ചെറിയ കാര്യങ്ങളും സമാനമായി മധുവിൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്നും നടൻ പരിപാടിയിൽ പറയുന്നുണ്ട്.Also Read: കോളേജിലെ ഹിന്ദി അധ്യാപകനായിരുന്ന സമയത്ത് അഭിനയം പഠിക്കാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് വണ്ടി കയറിയ മധുഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച സമാന രീതിയിലുള്ള സംഭവത്തെപ്പറ്റിയും പരിപാടിയിൽ മോഹൻലാൽ പറയുന്നുണ്ട്. “കാറിൽ ഡ്രൈവ് ചെയ്തു വരുമ്പോൾ ഒരു സ്ഥലത്ത് ഒരുപാട് ഈ മരച്ചീനി നട്ടിരിക്കുന്നു, പകൽ സമയമാണ്. അപ്പൊ എനിക്ക് തോന്നി വണ്ടി അവിടെ നിർത്തിയിട്ട്, കുറച്ച് മരച്ചീനി പറിക്കാം എന്ന്, അതൊരു ത്രില്ല് ആണ് അന്നത്തെ. അതിൽ പിടിക്കപ്പെട്ടാൽ അതും ഒരു രസം എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ വണ്ടി നിർത്തി.ഞങ്ങൾ അതിന്റെ അകത്തേക്ക് ചാടി മരച്ചീനി പറിച്ച് ഡിക്കിയിൽ കൊണ്ടിട്ട് പോയി. ഇത് എപ്പോഴോ ഞാൻ ഇങ്ങനെ മധു സാറിൻ്റെ അടുത്ത് പറഞ്ഞു, “ലാലേ, ഞാനും ഇത് ചെയ്തിട്ടുണ്ട്, എവിടുന്നോ വരുന്ന സമയത്ത് പകൽ എനിക്ക് ഇതുപോലെ ഇങ്ങനെ മരച്ചീനി പറിച്ച് ഡിക്കിയിൽ കൊണ്ടിട്ട് വണ്ടി ഓടിച്ചുപോയി, നമ്മൾ വീട്ടിൽ കൊണ്ടുപോയി കഴിച്ചു”. മോഹൻലാൽ പറഞ്ഞു.Content Highlight: Mohanlal talks about actor MadhuThe post ‘അന്ന് ഞാൻ ചെയ്ത ആ കുസൃതി മധു സാറും ചെയ്തിട്ടുണ്ട്; ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഒരു പോലെ സംഭവിച്ചിട്ടുണ്ട്’: മോഹൻലാൽ appeared first on Kairali News | Kairali News Live.