ബെംഗളൂരുവില്‍ ബസ് സ്റ്റോപ്പില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കോണ്‍സെന്റര്‍ ജീവനക്കാരിയായ രേഖയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ലോഹിത്വാശ്വ ആണ് 12 കാരിയായ മകളുടെ മുമ്പില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.കര്‍ണാടക സിറ സ്വദേശികളായ രേഖയും ലോഹിതാശ്വയും ഏറെ നാളായി ബെംഗളൂരുവിലാണ് താമസം. ആദ്യ വിവാഹം വേര്‍പ്പെടുത്തിയാണ് രേഖ ലോഹിതാശ്വയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.Also read – ഹൈദരാബാദില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കിആദ്യ വിവാഹത്തിലുള്ള മക്കള്‍ യുവതിക്കൊപ്പമാണ് താമസം. നിരവധി തവണ യുവാവ് രേഖയെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് മകള്‍ പൊലീസില്‍ മൊഴി നല്‍കിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.content summary: Bengaluru man kills wife in front of daughter over affair suspicion.The deceased, Rekha, was a consenter employee.The post മകള്ക്കൊപ്പം ബസ് കാത്തു നിന്ന 32കാരിയെ കുത്തിക്കൊന്ന് ഭര്ത്താവ്; സംഭവം ബെംഗളൂരുവില് appeared first on Kairali News | Kairali News Live.