സ്വൈപ്പ് ചെയ്യുന്നതിന് പ്രതിവിധി ഫേസിബുക്ക് ഡേറ്റിങ്ങിന് എഐ അസിസ്റ്റന്റിനെ നൽകാൻ മെറ്റ

Wait 5 sec.

ഫേസ്ബുക്കിന്റെ ഡേറ്റിങ് ആപ്പിൽ എഐ അസിസ്റ്റ് ഒരുക്കാൻ തയ്യാറെടുത്ത് മെറ്റ. സ്വൈപ്പ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ആകാതെ ഇരിക്കാനും, ഡേറ്റിങ് ആപ്പിന്റെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കാനുമാണ് പുതിയ തയ്യാറെടുപ്പ് നടത്തുന്നത്. ഡേറ്റിംഗ് അസിസ്റ്റന്റ് ചാറ്റ്ബോട്ട്, മീറ്റ് ക്യൂട്ട് എന്നിങ്ങനെ രണ്ട് എഐ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.ഫേസ്ബുക്ക് AI ഡേറ്റിങ് ഫീച്ചറുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ മു‍ൻഗണനകൾ മനസ്സിലാക്കി വ്യക്തിഗതമായ നിർദ്ദേശങ്ങൾ നൽകും. അത് കൂടാതെ ഫിൽട്ടറുകൾ ഉപയോഗിക്കാതെ ഡേറ്റിങ് ആപ്പിൽ പ്രോംപ്ട് ഉപയോഗിച്ച് സെർച്ച് ചെയ്യാനും സാധിക്കും.Also Read: വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഇനി കണ്ണാടിയിലും: പുത്തൻ റേ ബാൻ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ, വില അറിയാം…ഡേറ്റിങ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ശുപാർശ ചെയ്യാനും ഫസ്റ്റ് ഡേറ്റിനുള്ള ആശയങ്ങൾ നിർദ്ദേശിക്കാനും പുതിയ എഐ അസിസ്റ്റന്റ് സഹായിക്കുമെന്നും മെറ്റ അറിയിച്ചു.മെറ്റാ മീറ്റ് ക്യൂട്ട് എന്ന എ ഐ അൽഗോരിതം ഉപയോഗിച്ച് ഓരോ ആഴ്ചയും ഒരു സർപ്രൈസ് മാച്ചും നൽകും. മീറ്റ് ക്യൂട്ട് ഫീച്ചർ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കുകയും ചെയ്യാം. യുഎസിലും കാനഡയിലും ഇപ്പോൾ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത് ഭാവിയിൽ ഇത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.Content Highlight: Meta introduce Facebook AI Dating Assistant The post സ്വൈപ്പ് ചെയ്യുന്നതിന് പ്രതിവിധി ഫേസിബുക്ക് ഡേറ്റിങ്ങിന് എഐ അസിസ്റ്റന്റിനെ നൽകാൻ മെറ്റ appeared first on Kairali News | Kairali News Live.