പ്രസവാനന്തര ശുശ്രൂഷക്കുള്ള പരിശീലന കോഴ്സ് (സൂതികാമിത്രം) സംസ്ഥാന ആയുഷ് വകുപ്പ് ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. 3 മാസം (200 മണിക്കൂര്‍) നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനുള്ള പരിശീലനം ആകും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷനാണ് കോഴ്സ് നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്; നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ജില്ലാ ചെയര്‍മാന്‍ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…പ്രസവാനന്തര ശുശ്രൂഷക്കുള്ള പരിശീലന കോഴ്സ് (സൂതികാമിത്രം) സംസ്ഥാന ആയുഷ് വകുപ്പ് ആരംഭിക്കുന്നു. 3 മാസം (200 മണിക്കൂര്‍) നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനുള്ള പരിശീലനം ആകും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷനാണ് കോഴ്സ് നടത്തുന്നത്.പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് മേഖലയിലെ 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും നാളെ നിര്‍വഹിക്കും.1. സൂതികാമിത്രം2. ആയുഷ് യോഗ ക്ലബ് ആപ്പ്സംസ്ഥാനത്ത് 10,000 ലധികം യോഗ ക്ലബ്ബുകള്‍ സ്ഥിപിച്ചിട്ടുണ്ട്. നമ്മള്‍ താമസിക്കുന്നതിന് തൊട്ടടുത്തുള്ള യോഗ ക്ലബ്ബുകള്‍ മനസിലാക്കുന്നതിന് ഈ ആപ്പ് ഉപയോഗിക്കാം. കേരളത്തിനുള്ളിലെ യാത്രകളില്‍ ഈ ആപ്പ് ഉപയോഗിച്ച് തൊട്ടടുത്തുള്ള യോഗാ ക്ലബ്ബില്‍ പോകാനാകും.3. ആയുര്‍കര്‍മ്മസര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ പഞ്ചകര്‍മ്മ ചികിത്സകള്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സമഗ്രമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ആയുര്‍കര്‍മ്മ. 25 പുതിയ യൂണിറ്റുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.4. 240 സ്ഥാപനങ്ങളില്‍ ഇ ഹോസ്പിറ്റല്‍ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള 240 സ്ഥാപനങ്ങളില്‍ Next Gen E Hospital സംവിധാനം നടപ്പിലാക്കി. ആശുപപത്രികളില്‍ നേരിട്ട് വരാതെ ഓണ്‍ലൈന്‍ വഴി വളരെ എളുപ്പത്തില്‍ രോഗികള്‍ക്ക് ഒപി രജിസ്ട്രേഷനും ഡോക്ടറുടെ അപ്പോയിന്റ്മെന്റും എടുക്കാനാകും5. സുപ്രജഗര്‍ഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടും നടപ്പിലാക്കുന്ന സമഗ്ര മാതൃ-ശിശു സംരക്ഷണ പദ്ധതിയാണ് സുപ്രജ.6. ആയുഷ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്വന്ധ്യത പരിഹരിക്കുന്നതിനായി ആരംഭിച്ച സമഗ്രമായ പദ്ധതിയായ ആയുഷ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് കാസറഗോഡ്, പാലക്കാട്, തിരുവന്തപുരം എന്നിവിടങ്ങളില്‍ കൂടി ആരംഭിക്കുന്നു.7. ഓസ്റ്റിയോആര്‍ത്രൈറ്റിസ് പ്രതിരോധ പദ്ധതിഓസ്റ്റിയോആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള വിവിധ മസ്കുലോസ്കെലറ്റല്‍ രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ചികിത്സയും ലക്ഷ്യമാക്കുക ലക്ഷ്യം.8. എന്‍സിഡി സ്പെഷ്യാലിറ്റി ക്ലിനിക്ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആയുര്‍വേദത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.9. ഹര്‍ഷംവിഷാദ രോഗം തടയുന്നതിനും, ചികിത്സിക്കുന്നതിനും, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതി യാണ് ഹര്‍ഷം. കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഹര്‍ഷം ക്ലിനിക്കുകള്‍ ആരംഭിച്ചു.10. ദൃഷ്ടി ക്ലിനിക്ആയുര്‍വേദത്തിന്റെ സാധ്യത ഉപയോഗിച്ച് നേത്ര ചികിത്സ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനാണ് ‘ദൃഷ്ടി’ പദ്ധതി നടപ്പിലാക്കുന്നത്.11. ആരോഗ്യ നൗകആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ട ദീപ് നിവാസികള്‍ക്ക് വാതില്‍പ്പടിയില്‍ ആരോഗ്യ സേവനം നല്‍കുന്നതിനായി മോട്ടോര്‍ ബോട്ടില്‍ സജ്ജീകരിച്ച ആയുര്‍വേദ ക്ലിനിക്കാണ് ആരോഗ്യ നൗക.12. സ്പോര്‍ട്സ് ആയുര്‍വേദകായിക താരങ്ങളുടെ പരിക്കുകള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ആയുര്‍വേദ സ്പോര്‍ട്സ് മെഡിസിന്‍ പദ്ധതിയാണ് സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതി. 10 ഇടങ്ങളില്‍ കൂടി സ്പോര്‍ട്സ് ആയുര്‍വേദ ആരംഭിക്കുന്നു.The post സംസ്ഥാന ആയുഷ് വകുപ്പ് പ്രസവാനന്തര ശുശ്രൂഷക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കും: മന്ത്രി വീണാ ജോര്ജ് appeared first on Kairali News | Kairali News Live.