ചൊവ്വാഴ്ച നടന്ന ‘മെയ്ഡ് ഓണ്‍ യൂട്യൂബ്’ ഇവന്റിൽ ലൈവ് സ്ട്രീമിംഗിന് പുത്തൻ ടൂളുകള്‍ അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റേ‍ഴ്സിന് എളുപ്പത്തിൽ ലൈവിൽ വരാനും കാഴ്ചക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കാനും സഹായിക്കുന്ന ഒട്ടേറെ പുതിയ മാറ്റങ്ങളാണ് അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തേത് ക്രിയേറ്റേ‍ഴ്സിനുള്ള പ്രാക്ടീസ് ഫീച്ചറാണ്. ലൈവിൽ വരുന്നതിന് മുമ്പ് ക്രിയേറ്റേ‍ഴ്സിന് പ്രാക്ടീസ് ചെയ്ത് നോക്കാവുന്നതാണ്. ഇത് ലൈവ് തുടങ്ങുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സഹായിക്കും. യൂട്യൂബ് പ്ലേയബിള്‍സ് ഫീച്ചറിനും പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. ലൈവ് സ്ട്രീം ചെയ്യുമ്പോൾ ക്രിയേറ്റേ‍ഴ്സിന് കളിക്കാൻ കഴിയുന്ന ലളിതമായ ഗെയിമുകളാണ് ‘പ്ലേയബിള്‍സ് ഓൺ ലൈവ്’ വഴി യൂട്യൂബ് അവതരിപ്പിച്ചത്. ഈ ഫീച്ചറിൽ ഇപ്പോൾ 75-ൽ അധികം ഗെയിമുകളുണ്ടെന്ന് യൂട്യൂബ് അവകാശപ്പെടുന്നു. പ്ലേയബിള്‍സ് ഉപയോഗിച്ചുള്ള ലൈവ് സ്ട്രീം സാധാരണ യൂട്യൂബ് ലൈവ് സ്ട്രീമിന് സമാനമായിരിക്കും, ഒരേ മോണിറ്റൈസേഷൻ ടൂളുകളും ലൈവ് ചാറ്റും അതിലുണ്ടാവും.ALSO READ: ജെമിനിയെ കൊണ്ട് എല്ലാവരും വിൻ്റേജ് സാരി ഉടുപ്പിച്ചോ ? ഇത് എത്രത്തോളം അപകടകരമാണ് ?വിവിധ ലേഔട്ടുകളിൽ ലൈവ് സ്ട്രീം ചെയ്യാംഇതുവരെ, യൂട്യൂബ് ലൈവ് സ്ട്രീമിംഗിൽ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് തിരശ്ചീനമായ ലേഔട്ടിനാണ്. പിസിയിൽ ഗെയിം കളിക്കുന്നവർക്കും ഡെസ്ക്ടോപ്പിലോ ടിവിയിലോ സ്ട്രീം കാണുന്ന പ്രേക്ഷകർക്കും ഇത് സൗകര്യപ്രദമാണ്. യൂട്യൂബ് ഇനി മുതല്‍ ഒരു ലൈവ് സ്ട്രീം ഒരേ സമയം രണ്ട് വ്യൂവിംഗ് ലേഔട്ടുകളിൽ സംപ്രേക്ഷണം ചെയ്യും. കാഴ്ചക്കാർക്ക് അവർക്കിഷ്ടമുള്ള ലേഔട്ടിൽ കാണാൻ കഴിയും, എഐ പവേർഡ് ഹൈലൈറ്റ് സോഷ്യൽ മീഡിയയില്‍ കൂടുതല്‍ കാ‍ഴ്ചക്കാര്‍ ലഭിക്കാൻ ക്രിയേറ്റേ‍ഴ്സ് ഷോർട്ട്-ഫോം കണ്ടന്റുകൾ പങ്കുവെക്കേണ്ടത് പ്രധാനമാണ്. യൂട്യൂബ് ഷോർട്സ് ഇതിന് വളരെ സഹായകരമാണ്. പല കാഴ്ചക്കാരും ഒരു ലൈവ് സ്ട്രീം മണിക്കൂറുകളോളം കാണാൻ ഇഷ്ടപ്പെട്ടെന്ന് വരില്ല.ഇനിമുതല്‍ യൂട്യൂബ് ഒരു ലൈവ് സ്ട്രീമിൻ്റെ ഹൈലൈറ്റുകൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കുന്നതായിരിക്കും. സ്ട്രീമിലെ നല്ല നിമിഷങ്ങൾ കണ്ടെത്തി, യൂട്യൂബ് ഷോർട്സായി അപ്ലോഡ് ചെയ്യാൻ തയ്യാറുള്ള ക്ലിപ്പുകളായി അത് മാറും.മറ്റൊരു പുതിയ മാറ്റം പരസ്യങ്ങളാണ്. ലൈവ് സ്ട്രീമിനൊപ്പം ഇനി മുതല്‍ സൈഡ്-ബൈ-സൈഡായി പരസ്യങ്ങൾ പ്രദർശിപ്പിക്കും. The post കണ്ടൻ്റ് ക്രിയേറ്റേഴ്സാണോ നിങ്ങള്?, ഈ അപ്ഡേറ്റുകള് അറിയാതെ പോകല്ലേ…: പുത്തൻ ഫീച്ചറുകള് അവതരിപ്പിച്ച് യൂട്യൂബ് appeared first on Kairali News | Kairali News Live.