ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുംഗാനൂരി ആണ് സംഭവം. ശാരീരിക ശിക്ഷയുടെ പേരിൽ സാത്വിക നാഗശ്രീ എന്ന പെൺകുട്ടിയുടെ തലയിൽ ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂൾ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് ഒടിവ് സംഭവിച്ചു.ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയതിൽ ദേഷ്യത്തിലാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. അതേ സ്കൂളിൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്റെ ഗൗരവം മനസ്സിലായില്ല. പെൺകുട്ടിയ്ക്ക് പിന്നീട് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന്, നടത്തിയ സിടി സ്കാൻ പരിശോധനയിൽ ആണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകി. പുംഗാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ALSO READ: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷം; ഉത്തരാഖണ്ഡിലും ഡെറാഡൂണിലുമായി മരിച്ചത് 28 പേര്‍സമാനമായ മറ്റൊരു സംഭവത്തിൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുരവാഡ പ്രദേശത്തുള്ള ശ്രീ തനുഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിച്ചതിന് ഒരു അധ്യാപകനെതിരെ കേസെടുത്തിരുന്നു.The post ലഞ്ച് ബോക്സ് ബാഗ് കൊണ്ട് ആറാം ക്ലാസുകാരിയുടെ തലയ്ക്കിടിച്ച് അധ്യാപിക; തലയോട്ടിക്ക് പരുക്ക്, കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.