ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് എന്നും തീർച്ചയായും പോകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.അയ്യപ്പ സംഗമത്തിനോട് പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്നതാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നിലപാട്. അതിനെ രാഷ്ട്രീയമായി കണ്ടാൽ മതി എന്നും അദ്ദേഹം വ്യക്തമാക്കി.അതോടൊപ്പം ആഗോള സംഗമത്തിൽ എല്ലാ അയ്യപ്പന്മാരും അയ്യപ്പഭക്തരും സഹകരിക്കണം എന്നാണ് തന്റെ അപേക്ഷ എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ALSO READ: ‘യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: വിദഗ്ധ സമിതി രൂപീകരിച്ചു, വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്വി ഡി സതീശന്റെ ആയുധങ്ങളെല്ലാം ചീറ്റിപോകുകയാണ്. സതീശന് ഒരു വിലയും ഇല്ലാതായിരിക്കുന്നു. അതാണ് രാഹുൽ മാങ്കൂട്ടതിൽ പോലും സഭയിലെത്താൻ കാരണം. സതീശന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.The post “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ” എന്ന നിലപാടാണ് അയ്യപ്പ സംഗമത്തിനോട് പ്രതിപക്ഷത്തിനുള്ളത്”; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.