‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; സഹായം തേടിയ വയോധികയെ അപമാനിച്ച് സുരേഷ് ഗോപി

Wait 5 sec.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാന്‍ സഹായം തേടിയ വയോധികയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചേച്ചി അധികം വര്‍ത്തമാനം പറയണ്ട, ഇ ഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി ആദ്യം പറഞ്ഞത്. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോള്‍ എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.അതേസമയം വീടിന്റെ അറ്റ കുറ്റപ്പണികള്‍ക്കായി സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധനില്‍ നിന്ന് അപേക്ഷ പോലും സ്വീകരിക്കാതെ മടക്കിയ സംഭവവും വന്‍ വാവദം ആയിരുന്നു. കൊച്ചു വേലായുധന്റെ അപേക്ഷ സ്വീകരിക്കാത്തത് കൈയ്യബദ്ധമാണെന്ന് പറഞ്ഞ് ഉരുണ്ടു കളിക്കുകയായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചില കൈപ്പിഴകള്‍ കാണിച്ച് ഈ തീഗോളത്തെ കെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് കൊടുങ്ങല്ലൂരില്‍ നടന്ന സൗഹൃദ സംവാദ സദസ്സില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞത്.വീടിന്റെ അറ്റ കുറ്റപ്പണികള്‍ക്കായി സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധനില്‍ നിന്ന് അപേക്ഷ പോലും സ്വീകരിക്കാതെ മടക്കിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.Also Read : സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെ; രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതാ മുഖപത്രംതുടര്‍ന്ന്, കൊച്ചു വേലായുധന് സി പി ഐ എം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചരുന്നു. ഇതിന് പിന്നാലെയാണ് പറ്റിയത് കൈയ്യബദ്ധം എന്നു പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തുവന്നത്. കൊടുങ്ങല്ലൂരില്‍ വെച്ചു നടന്ന സൗഹൃദ സംവാദ സദസ്സിലായിരുന്നു കൈയ്യബദ്ധമാണ് പറ്റിയതെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പറച്ചില്‍.The post ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; സഹായം തേടിയ വയോധികയെ അപമാനിച്ച് സുരേഷ് ഗോപി appeared first on Kairali News | Kairali News Live.