ബാലൺ ഡി ഓറിലും ഫ്രഞ്ച് വിപ്ലവം; ഫുട്ബോൾ ഓസ്കാർ ഡെംബലെയ്ക്ക്

Wait 5 sec.

ബാലണ്‍ ഡി ഓര്‍ 2025 വിജയിയായി പി എസ് ജി കുന്തമുന ഔസ്മാനെ ഡംബലെയെ തെരഞ്ഞെടുത്ത് ലോകത്തെ 100 സ്പോർട്സ് ജേണലിസ്റ്റുകൾ. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ തിയേറ്റര്‍ ദു ഷാറ്റെലെറ്റിലായിരുന്നു ചടങ്ങ്. ഇന്ത്യന്‍ സമയം 11.30 (ഫ്രഞ്ച് സമയം ഉച്ചക്ക് രണ്ട് മണി) മുതലാണ് പരിപാടി ആരംഭിച്ചത്.വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും നേട്ടം സ്വന്തമാക്കിയത്. ആഴ്‌സണലിന്റെ സ്‌പെയ്ൻ താരം മരിയോന കാൽഡെൻ്റി രണ്ടാമതെത്തി.മാഞ്ചസ്റ്റര്‍ സിറ്റി താരം ജാന്‍ ലൂയിജി ഡോണറുമ പുരുഷ വിഭാഗത്തിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, ചെല്‍സി താരം ഹന്ന ഹാംപ്റ്റണ്‍ ആണ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള യെഷിന്‍ ട്രോഫി സ്വന്തമാക്കിയത്. ഇവ പേജര്‍ക്കും വിക്തോര്‍ യോക്കെറസിനും സട്രൈക്കേഴ്‌സിനുള്ള ഗ്രെഡ് മുള്ളര്‍ ട്രോഫി ലഭിച്ചു.ബാഴ്സലോണയുടെ ലാമിനി യമാല്‍, റഫിഞ്ഞ, ലിവർപൂളിൻ്റെ മുഹമ്മദ് സലാ അടക്കമുള്ളവരെ പിന്തള്ളിയാണ് ഫുട്ബോൾ ലോകം ഡെംബലെയുടെ കളിയഴകിന് മേലാപ്പ് ചാർത്തിയത്. വൈയക്തിക പ്രകടനം, ടീം നേട്ടങ്ങള്‍, കരിയര്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വോട്ടിങ്..Read Alos: മഴ തോര്‍ന്നിട്ടും മരം പെയ്യുന്നു; പാകിസ്ഥാന് ചുട്ട മറുപടിയുമായി ആശാനും പിള്ളേരുംഫിഫ റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരാണ് വോട്ട് ചെയ്തത്. ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പ്രത്യേകം പ്രൈസ് മണിയില്ല. 3500 ഡോളര്‍ വിലയുള്ള ട്രോഫിയാണ് ലഭിക്കുക. ഇത് പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചതല്ല. വനിതകള്‍ക്കുള്ള ബാലണ്‍ ഡി ഓര്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുള്ള കോപ ട്രോഫി (മികച്ച യുവതാരം), പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള യാഷിന്‍ ട്രോഫി (മികച്ച ഗോള്‍ കീപ്പര്‍) എന്നിവയും പ്രഖ്യാപിച്ചു.The post ബാലൺ ഡി ഓറിലും ഫ്രഞ്ച് വിപ്ലവം; ഫുട്ബോൾ ഓസ്കാർ ഡെംബലെയ്ക്ക് appeared first on Kairali News | Kairali News Live.