അനിൽ നേതൃത്വം നൽകിയിരുന്ന ബാങ്കിന്റെ ഭരണസമിതിയും ബി ജെ പി തന്നെ; സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് എം ഗോപാല്‍

Wait 5 sec.

തിരുമല അനിൽ നേതൃത്വം നൽകിയിരുന്ന ബാങ്കിന്റെ ഭരണസമിതിയും ബി ജെ പി തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ കൈരളി ന്യൂസിന്. ബി ജെ പി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡൻ്റും ഇപ്പോള്‍ ഹിന്ദു ഐക്യവേദി നേതാവുമായ ഗോപാല്‍ജി എന്ന് വിളിക്കുന്ന എം ഗോപാല്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു.ഗോപാലാണ് ഈ സൊസൈറ്റി ആദ്യം വാങ്ങിയത്. അതിന് ശേഷം പണം സമാഹരിച്ച് വിപുലപ്പെടുത്തുകയായിരുന്നു. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബി ജെ പി സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യയില്‍ ബി ജെ പിയുടെ വാദങ്ങള്‍ പൊളിയുന്നു. പൊലീസ് സമ്മര്‍ദം ഉണ്ടായിരുന്നതായി ബി ജെ പി പറഞ്ഞ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു. പൊലീസിനെ കാണാന്‍ പറഞ്ഞത് അനില്‍ കുമാറെന്ന് പറയുന്ന പരാതിക്കാരി വത്സലയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു.Read Also: ‘പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല’; അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്ന് പരാതിക്കാരി വത്സല, നിർണായക വിവരങ്ങൾ കൈരളി ന്യൂസിന്സ്റ്റേഷനിലെത്തി സി ഐയെ കാണണമെന്ന് അനില്‍ പറഞ്ഞു. മരിക്കുന്നതിന് 10 ദിവസം മുമ്പ് ആയിരുന്നു അക്കാര്യം പറഞ്ഞത്. തന്നെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി വച്ചിരിക്കുകയാണെന്ന് പറഞ്ഞു. തനിക്ക് പൈസക്ക് ഒരു അധികാരവും ഇല്ലെന്നുള്ള നിലയിലാണ് എല്ലാവരും കൂടി തന്റെ പുറത്ത് കയറുന്നത്. ഇക്കാര്യം സ്റ്റേഷനില്‍ ചെന്ന് പറയണമെന്നും അനില്‍ പറഞ്ഞതായും വത്സലയുടെ ഓഡിയോയിലുണ്ട്.The post അനിൽ നേതൃത്വം നൽകിയിരുന്ന ബാങ്കിന്റെ ഭരണസമിതിയും ബി ജെ പി തന്നെ; സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് എം ഗോപാല്‍ appeared first on Kairali News | Kairali News Live.