ശബരിമല സംരക്ഷണ സംഗമത്തില്‍ നിന്നും വിട്ടുനിന്ന് സമുദായ സംഘടനാ നേതൃത്വങ്ങള്‍. ഇതോടെ പന്തളത്ത് നടന്ന ബദല്‍ സംഗമം സംഘപരിവാര്‍ സംഘടനകളുടെത് മാത്രമായി ചുരുങ്ങി. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് യോഗത്തില്‍ പങ്കെടുത്തവര്‍ നടത്തിയത്.ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. എസ് എന്‍ ഡി പി യും എന്‍ എസ് എസും കെ പി എം എസും ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്നും പ്രമുഖ നേതാക്കൾ ആരും പങ്കെടുത്തില്ല. ഇതോടെ സംഘപരിവാര്‍ സംഘടനകളുടെ മാത്രം സംഗമമായി ഇത് മാറി. യോഗത്തില്‍ പങ്കെടുത്ത പരിവാര്‍ നേതാക്കളില്‍ പലരും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തിയത്.Read Also: അനിൽ നേതൃത്വം നൽകിയിരുന്ന ബാങ്കിന്റെ ഭരണസമിതിയും ബി ജെ പി തന്നെ; സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് എം ഗോപാല്‍വിവിധ ജില്ലകളില്‍ നിന്നും പരാമവധി അളുകളെ പങ്കെടുപ്പിക്കാനായിരുന്നു നിര്‍ദേശം. ബി ജെ പിയും ആർ എസ് എസും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും തങ്ങളുടെ സ്വാധീനമേഖലയില്‍ നിന്നും അളുകളെ പന്തളത്ത് എത്തിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് ബദലായി സംഘടിപ്പിച്ച സംഗമത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ഈ പരിശ്രമം.The post സംഘപരിവാറിൻ്റെ ബദൽ സംഗമത്തില് നിന്ന് വിട്ടുനിന്ന് സമുദായ സംഘടനകൾ; യോഗത്തില് കടുത്ത വര്ഗീയ പരാമര്ശങ്ങളും appeared first on Kairali News | Kairali News Live.