കുടയെടുത്തോളൂ; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ ഉറപ്പ്

Wait 5 sec.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 23/09/2025ALSO READ: വനിതാ കൗൺസിലർ നൽകാനുള്ളത് ലക്ഷങ്ങൾ, അനിലിനെ തഴഞ്ഞത് ഏറ്റവും അടുപ്പമുള്ള നേതാക്കൾ; തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് പങ്ക് ? ബാങ്കിൽ നിന്ന് രേഖകൾ മാറ്റിയെന്നും സൂചനകള്ളക്കടൽ ജാഗ്രതാ നിർദേശംകള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നലെ (22/09/2025) വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.The post കുടയെടുത്തോളൂ; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ ഉറപ്പ് appeared first on Kairali News | Kairali News Live.