ഇന്ത്യൻ റെയിൽവേയിൽ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി സെക്‌ഷൻ കൺട്രോളർ തസ്തികയിലെ 368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 19 ഒഴിവുകൾ തിരുവനന്തപുരത്താണ്. 35,400 രൂപയാണ് അടിസ്ഥാന ശമ്പളം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായം 20-33. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തിയാകും തിരഞ്ഞെടുക്കുക.ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമുൾപ്പെടെ 13 പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷക്കൊപ്പം ഒപ്പും ലൈവ് ഫോട്ടോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. ജോലി ലഭിക്കാൻ ആഗ്രഹിക്കുന്ന റെയിൽവേ സോൺ ഓപ്ഷനായി നൽകാം. അവസാന തീയതി അടുത്ത മാസം 14. വിവരങ്ങൾക്ക് www.rrb thiruvananthapuram.gov.in, https://www.rrbchennai.gov.in സന്ദർശിക്കുക.