ഫിലിപ്പീന്‍സിലെ അപാരി പട്ടണത്തില്‍ ആഞ്ഞടിച്ച് ടൈഫൂണ്‍ റാഗസ കൊടുങ്കാറ്റ്. ഫിലിപ്പിന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്. ഫിലിപ്പീന്‍സിലെ കാഗയാന്‍ പ്രവശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കൊടുങ്കാറ്റ് കരതൊട്ടത്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃത അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും താമസക്കാര്‍ മാറി താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. സ്കൂളുകള്‍ അടച്ചിടലും ഒഴിപ്പിക്കല്‍ പദ്ധതികളും പുരോഗമിക്കുകയാണ്.ഇന്നോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ ഏജന്‍സിയായ പഗാസ അറിയിക്കുന്നത്. ലുസോണിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കി. ചൈനയിലും തായ്വാനിലും ഹൊങ്കോങ്ങിലും ജാഗ്രതാ നിര്‍ദേശമുണ്ട്. Also read – പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി ഇമ്മാനുവല്‍ മക്രോണ്‍തായ്വാനില്‍ 146 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് രാത്രിയോടെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, ചൈനീസ് അധികൃതര്‍ നിരവധി തെക്കന്‍ പ്രവിശ്യകളില്‍ വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. ഹോങ്കോങ്ങില്‍ ഇന്ന്വൈകുന്നേരം 6 മണിക്ക് ശേഷം വിമാനങ്ങള്‍ ഗണ്യമായി കുറയുമെന്ന്ഹോങ്കോങ് എയര്‍പോര്‍ട്ട് അതോറിറ്റി സര്‍വീസ് ഡെലിവറി ഡയറക്ടര്‍ യെങ് ടാറ്റ്-വിംഗ് പറഞ്ഞു.The post ഫിലിപ്പീന്സില് ആഞ്ഞടിച്ച് സൂപ്പര് ടൈഫൂണ് റാഗസ; വ്യാപക നാശനഷ്ടങ്ങൾ, ചൈനയിലും ഹോങ്കോങിലും ജാഗ്രത appeared first on Kairali News | Kairali News Live.