പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി ഇമ്മാനുവല്‍ മക്രോണ്‍

Wait 5 sec.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സും രംഗത്ത്.ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ ക്രൂര വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് രംഗത്തെത്തുന്നത്. സമാധനവും സുരക്ഷയും കൈകോര്‍ത്തുന്ന നില്‍ക്കുന്ന രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോണ്‍ പറഞ്ഞു. പലസ്തീനെ അംഗീകരിച്ച് ഫ്രാന്‍സ് കൂടി രംഗത്ത് വന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ പ്രഖ്യാപനവുമായി എത്തുമെന്നാണ് കരുതുന്നത്.Also read – ട്രംപിന്റെ എച്ച്-1ബി വിസ ഉത്തരവ്: ടേക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഇന്ത്യക്കാര്‍, പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകിബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ നേരത്തെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഗാസ സിറ്റി പിടിച്ചെടുക്കാന്‍ കരയാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നാലും വംശീയ ഉന്മൂലനം തന്നെ നടപ്പാക്കുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുഎസിന്റെ മുഖ്യസഖ്യകക്ഷികള്‍ക്കും മറുപടി നല്‍കുമെന്നുമാണ് നെതന്യാഹു പറയുന്നത്.The post പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപനം നടത്തി ഇമ്മാനുവല്‍ മക്രോണ്‍ appeared first on Kairali News | Kairali News Live.