ബിജെപി നേതാവ് തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് സൂചനകൾ. ബാങ്കിന്റെ സാമ്പത്തിക തകർച്ചയിൽ നേതാക്കൾക്ക് പങ്ക്. നിരവധി ബിജെപി നേതാക്കൾ വായ്പ കൈപ്പറ്റി. പണം തിരിച്ചടക്കാത്തത് അനിലിനെ സമ്മർദ്ദത്തിലാക്കി. ബിജെപി കൗൺസിലർമാരും വായ്പ തിരിച്ചടച്ചില്ല.ഒരു വനിതാ കൗൺസിലർ ലക്ഷങ്ങൾ നൽകാനുണ്ട്. ആത്മഹത്യയ്ക്ക് തലേ ദിവസവും പണം നൽകാൻ അനിൽ ആവശ്യപ്പെട്ടു. വനിതാ കൗൺസിലർ അനിലിന്റെ അപേക്ഷ തള്ളി. ബിജെപിയുടെ ഒരു ഏരിയാ പ്രസിഡൻ്റും ലക്ഷങ്ങൾ നൽകാൻ ഉണ്ട്. അനിലിനെ തഴഞ്ഞത് ഏറ്റവും അടുപ്പമുള്ള നേതാക്കൾ.ALSO READ: ‘രാജീവിന് രാഷ്ട്രീയ പക്വതയില്ല, പ്രവർത്തിക്കുന്നത് എസ് സുരേഷിൻ്റെ നിർദ്ദേശമനുസരിച്ച്’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയ്ക്കുള്ളിൽ പടയൊരുക്കംഅനിലിന്റെ മരണത്തിന് പിന്നാലെ ബാങ്കിൽ നിന്ന് രേഖകൾ മാറ്റിയെന്ന് സൂചന. രേഖകൾ കടത്തിയത് ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആണെന്നുമാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യം.അനിലിന്റെ ആത്മഹത്യക്ക് തലേന്നാൾ തർക്കം നടന്നു. ബാധ്യതയ്ക്ക് ഉത്തരവാദി അനിൽ മാത്രം എന്ന് ബാങ്ക് കൈമലർത്തി. ബാങ്ക് സെക്രട്ടറിയും ബിജെപിയും കയ്യൊഴിഞ്ഞു. ബാധ്യത തീർക്കാൻ അനിൽ നേതാക്കളുടെ കാലു പിടിച്ചു. വായ്പ എടുത്ത നേതാക്കളും ബിജെപിയും കയ്യൊഴിഞ്ഞു. ഇതിനെ തുടർന്നാണ് അനിലിന്റെ ആത്മഹത്യ.The post വനിതാ കൗൺസിലർ നൽകാനുള്ളത് ലക്ഷങ്ങൾ, അനിലിനെ തഴഞ്ഞത് ഏറ്റവും അടുപ്പമുള്ള നേതാക്കൾ; തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് പങ്ക് ? ബാങ്കിൽ നിന്ന് രേഖകൾ മാറ്റിയെന്നും സൂചന appeared first on Kairali News | Kairali News Live.