‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Wait 5 sec.

‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന് ഇന്ന് മലപ്പുറം തിരുന്നാവായ കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. രണ്ട് ദിവസത്തെ സെമിനാര്‍ ഇന്ന് 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷനാകും. സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എ വിജയരാഘവന്‍, വിജൂ കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തും. സമാപന സമ്മേളനം നാളെ ഉച്ചയ്ക്ക് ശേഷം 3.30-ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.Read Also: അടിസ്ഥാന വര്‍ഗത്തിന് വേണ്ടി നിലകൊണ്ട ജീവിതം; അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 53 വര്‍ഷംNews Summary: The ‘World of EMS’ national seminar will begin today at the Qatar Auditorium in Karathur, Thirunavaya, Malappuram. The two-day seminar will be inaugurated by Chief Minister Pinarayi Vijayan at 10 am today.The post ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.