തയ്യാറെടുക്കാം ജാമിന്

Wait 5 sec.

രാജ്യത്തെ മികച്ച ശാസ്ത്ര സ്ഥാപനങ്ങളിലെ ഉപരിപഠനം സയൻസ് വിദ്യാർഥികളുടെ സ്വപ്നമാണ്. അത് സ്‌കോളർഷിപ്പ് സഹിതമാണെങ്കിൽ മറ്റൊരു സാക്ഷാത്കാരവും. ഈ വിധത്തിലാഗ്രഹിക്കുന്നവർക്കുള്ള പ്രവേശന പരീക്ഷയാണ് ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്). ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിൽ ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. അതുവഴി മിടുക്കന്മാരായ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ള സയൻസ് ഉപരിപഠനവും യാഥാർഥ്യമാകുന്നു. സ്‌കോളർഷിപ്പുകൾ/ ഫെലോഷിപ്പുകൾക്കുള്ള അവസരവും കൂടെയുണ്ട്. ജാം 2026 പരീക്ഷക്ക് ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.വിഷയങ്ങൾഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ജിയോളജി, ബയാടെക്‌നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ ഏഴ് വിഷയങ്ങളിലാണ് പരീക്ഷ.അപേക്ഷാ യോഗ്യതഅതത് വിഷയങ്ങളിലോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ബിരുദമുള്ളവർക്കും അതുപോലെ അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിഷയങ്ങളുടെ സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവ വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാണ്.പരീക്ഷാ ഘടനകമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ ഫെബ്രുവരി 15 ന് രണ്ട് സെഷനുകളിലായി നടക്കും. മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ജിയോളജി എന്നീ വിഷയങ്ങൾ രാവിലെ 9.30- 12.30 വരെയും ഇക്കണോമിക്‌സ്, ഫിസിക്‌സ്, ബയോടെക്‌നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ 2.30- 5.30 വരെയും നടക്കും. ഭിന്നശേഷിക്കാർക്ക് ഒരു മണിക്കൂർ അധിക സമയം ലഭിക്കും. മൾട്ടിപ്പിൾ ചോയ്‌സ് (50 മാർക്ക്), മൾട്ടിപ്പിൾ സെലക്ട് (20 മാർക്ക്), ന്യൂമറിക്കൽ ആൻസർ (30 മാർക്ക്)എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചോദ്യങ്ങൾ ഉണ്ടാകും.ആകെ മാർക്ക് 100. ഇവയിൽ ഒരു മാർക്കിന്റെയും രണ്ട് മാർക്കിന്റെയും ചോദ്യങ്ങൾ ഉൾപ്പെടും. മൾട്ടിപ്പിൾ ചോയ്‌സ് വിഭാഗത്തിൽ തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ഒരു വിദ്യാർഥിക്ക് തന്നെ ഒന്നോ രണ്ടോ വിഷയങ്ങൾ എഴുതാം. അപേക്ഷ ഒന്ന് മതി. പഠിച്ച ബിരുദം, ചേരാനാഗ്രഹിക്കുന്ന കോഴ്‌സിന്റെ ഘടന എന്നിവ ആസ്പദമാക്കിയാണ് പരീക്ഷയുടെ വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടത്.അക്കാദമിക് പ്രോഗ്രാമുകൾഎം എസ് സി/എം എസ് സി (ടെക്)/ എം എസ് സി എം ടെക് ഡ്യൂവൽ ഡിഗ്രി/ എം എസ് (റിസർച്ച്)/ജോയിന്റ് എം എസ് സി പിഎച്ച് ഡി/എം എസ് സി പി എച്ച് ഡി ഡ്യൂവൽ ഡിഗ്രി/ഇന്റഗ്രേറ്റഡ് പി എച്ച് ഡി തുടങ്ങിയ പഠന കോഴ്‌സുകൾക്കാണ് ജാം സ്‌കോർ വഴി പ്രവേശനം നൽകുന്നത്.സ്ഥാപനങ്ങൾ ഏതൊക്കെമദ്രാസ്, ബോംബെ, ഡൽഹി, പാലക്കാട്, തിരുപ്പതി, ഹൈദരബാദ്, ഖരക്പൂർ, റൂർഖി, ഭിലായി, ഗാന്ധിനഗർ, ഇൻഡോർ, ഗുവാഹത്തി, ഭുവനേശ്വർ, ജോധ്പൂർ, ജമ്മു , കാൺപൂർ, മാണ്ഡി, പാറ്റ്‌ന തുടങ്ങി 22 ഐ ഐ ടികളിലെല്ലാമായി 90 ഓളം പി ജി പ്രോഗ്രാമുകളുണ്ട്. ഇവയിലെ 3000ത്തോളം സീറ്റുകളിലെ പ്രവേശനം ജാം വഴിയാണ്. എൻ ഐ ടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കൾ, പുണെ, ഭോപാൽ ഐസ്‌റു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച്)കൾ എന്നിവടങ്ങളിലെ പി ജി പ്രോഗ്രാമുകൾക്ക് ജാം സ്‌കോർ പരിഗണിക്കുന്നു.കൂടാതെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എനർജി വിശാഖപട്ടണം, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി പുണെ തുടങ്ങിയ 30ൽപ്പരം പ്രശസ്ത സ്ഥാപനങ്ങളിലെ വിവിധ ബിരുദാനന്തര കോഴ്‌സുകളിലെ രണ്ടായിരത്തിലധികം സീറ്റുകളിലെ പ്രവേശനവും ജാം സ്‌കോർ കണക്കിലെടുത്താണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ പി ജി, ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്‌കോർ വേണം.പരീക്ഷാ കേന്രങ്ങൾ, മറ്റ് വിവരങ്ങൾപരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ജനുവരി ആദ്യം വെബ്‌സൈറ്റിൽ ലഭിക്കും. കേരളത്തിൽ പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മൂന്ന് കേന്ദ്രങ്ങൾ അപേക്ഷയിൽ തിരഞ്ഞെടുക്കാം. അപേക്ഷാ ഫീസ് ഒരു പേപ്പറിന് 2,000 രൂപ. രണ്ട് പേപ്പറിന് 2,700 രൂപ. സ്ത്രീകൾ/പട്ടിക/ഭിന്ന ശേഷി വിഭാഗത്തിന് 1,000/1,350 രൂപ. മാർച്ച് 20 ന് ഫലം പ്രഖ്യാപിക്കും. ഇത്തവണ ഐ എ ടി ബോംബെ പരീക്ഷയുടെ ചുമതല വഹിക്കുന്നു. വെബ്‌സൈറ്റ്: www.jam2026.iitb.ac.in ഇ മെയിൽ: jam2026 @iitb.ac.in ഫോൺ:022/25767022,25767068.