ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയെന്ന കേസിൽ താരങ്ങളുടെ അടക്കം വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ചില വ്യവസായികൾ എന്നിവരുടെ വീടുകളിലും, ചില യൂസ്ഡ് കാർ ഷോറൂമുകളിലുമായിരുന്നു പരിശോധന. വാഹനക്കടത്തിൽ താരങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. നികുതി വെട്ടിച്ച് എത്തിച്ച വാഹനങ്ങൾ വാങ്ങി എന്നതാണ് ഇവർ അന്വേഷണ പരിധിയിൽ വരാൻ കാരണം.ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടത്തിയത്. സിനിമ താരങ്ങൾ, ചില സമ്പന്ന വ്യവസായികൾ, കാർ ഷോറൂമുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വിദേശത്ത് നിന്നും ആഡംബര കാറുകൾ ഭൂട്ടാൻ വഴി ഇറക്കുമതി ചെയ്തു എന്ന കേസിലാണ് അന്വേഷണവും പരിശോധനയും നടക്കുന്നത്. നികുതി വെട്ടിക്കുന്നതിന് വേണ്ടി അത്യാഢംബര കാറുകൾ ഭൂട്ടാനിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്ത ശേഷം ഉപയോഗിച്ച വാഹനങ്ങൾ എന്ന ഗണത്തിൽ പെടുത്തി രാജ്യത്ത് എത്തിക്കുന്നതായിരുന്നു രീതി. ഇത്തരം കാരുകൾ ഭൂട്ടാനിൽ നിന്നും റോഡ് മാർഗം ഹിമാചലിൽ എത്തിച്ച് രാജ്യത്ത് വിൽപന നടത്തുന്ന സംഘത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും വാഹനങ്ങൾ വാങ്ങിയവരിലേക്കാണ് അന്വേഷണം നീളുന്നത്.ALSO READ: ശ്വേത മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്; തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ തുടരുംഎന്നാൽ വാഹനക്കടത്തിൽ താരങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. നികുതി വെട്ടിച്ച് എത്തിച്ച വാഹനങ്ങൾ വാഹനങ്ങൾ വാങ്ങി എന്നതാണ് ഇവർ അന്വേഷണ പരിധിയിൽ വരാൻ കാരണം. നികുതി വെട്ടിപ്പിലോ ഗൂഢാലോചനയിലോ ഇവർക്ക് പങ്കില്ല. തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. കേരളത്തിൽ 20 വാഹനങ്ങൾ എത്തിയെന്നാണ് കസ്റ്റംസ് നിഗമനം. ഇതിൽ 3 വാഹനങ്ങൾ വാങ്ങിയത് സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. ഇടനിലക്കാർ വഴി താരങ്ങളിൽ എത്തി എന്നാണ് നിഗമനം. തമിഴ്നാട്ടിലെ ചില ഉന്നത പോലീസ് ഉദ്യാഗസ്ഥർ അടക്കം ഇത്തരം വാഹനങ്ങൾ വാങ്ങിയവരുടെ പട്ടികയിൽ ഉൾപ്പെടും.The post ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയ കേസ്; താരങ്ങളുടെ അടക്കം വീടുകളിൽ കസ്റ്റംസ് പരിശോധന appeared first on Kairali News | Kairali News Live.