വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാന്‍ കത്തെഴുതിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. കൂളിയാട് ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ ആദിയെയും, പാച്ചുവിനെയും ശങ്കുവിനെയും അഭിനന്ദിച്ചാണ് മന്ത്രി എത്തിയത്. സ്കൂള്‍ ബസില്‍ കയറുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വഴിയില്‍ നിന്നും കണ്ണട വീണു കിട്ടിയത്. അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ കുട്ടികള്‍ ഒരു കത്ത് എഴുതിവയ്ക്കുകയായിരുന്നു.അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നെന്നും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണെന്നുമാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.Also read – രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്; നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ജില്ലാ ചെയര്‍മാന്‍ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…“സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്.”ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിൻ്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.“ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു.” – ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.ആദിയും, പാച്ചുവും, ശങ്കുവും – നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികൾ തന്നെയാണ് അതിന് തെളിവാകുന്നത്.The post ‘ഈ കണ്ണട ഉടമസ്ഥന് വന്ന് എടുത്തോളൂ’; ആദിയും, പാച്ചുവും, ശങ്കുവും സമൂഹത്തിനൊരു പാഠം: മന്ത്രി വി ശിവന്കുട്ടി appeared first on Kairali News | Kairali News Live.