പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദിക്കില്ലെങ്കില്‍ മള്‍ട്ടിപ്ലക്സുകളില്‍ സൗജന്യ കുടിവെള്ളം ഉറപ്പാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിപുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദിക്കില്ലെങ്കില്‍ മള്‍ട്ടിപ്ലക്സുകളില്‍ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിന്മേലാണ് മള്‍ട്ടിപ്ലക്സുകളില്‍ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദേശിച്ചത്.Also Read : ‘പത്തുമാസത്തിനുള്ളില്‍ ശ്രദ്ധേയമായ നേട്ടം; വിഴിഞ്ഞം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഓരോ ഘട്ടവും ഉറച്ച ചുവടോടെ’: മന്ത്രി വി എന്‍ വാസവന്‍2022 ഏപ്രിലില്‍ കൊച്ചി ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന പിവിആര്‍ സിനിമാസിലെ ആഹാരത്തിന്റെ ഉയര്‍ന്ന വിലയ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു. അന്ന് നല്‍കിയ പരാതിയിലാണ് നടപടി. മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.മള്‍ട്ടി പ്ലെക്സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനും എതിരായാണ് പരാതി നല്‍കിയത്. പരാതിയില്‍ ഇതൊരു അധാര്‍മിക വ്യാപാരരീതിയാണെന്നും പരാതിക്കാരന്‍ പറയുന്നു.The post പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള് അനുവദിക്കില്ലെങ്കില് മള്ട്ടിപ്ലക്സുകളില് സൗജന്യ കുടിവെള്ളം ഉറപ്പാക്കണം: ഉപഭോക്തൃ തര്ക്ക പരിഹാര കോടതി appeared first on Kairali News | Kairali News Live.