അര്‍ജന്റീന മാനേജർ ഹെക്ടര്‍ ഡാനിയല്‍ കബ്രേര കൊച്ചിയിൽ; സ്റ്റേഡിയം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും

Wait 5 sec.

അര്‍ജന്റീന ഫുട്ബോൾ ടീം മാനേജർ ഹെക്ടര്‍ ഡാനിയല്‍ കബ്രേര കൊച്ചിയിലെത്തി. അര്‍ജന്റീന ടീമിന് കൊച്ചിയിൽ എത്തി കളിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തിയത്. കലൂർ സ്റ്റേഡിയം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും.ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നവംബര്‍ 15-ന് അര്‍ജന്റീന ടീം കൊച്ചിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. നവംബര്‍ 15-നും 18-നും ഇടയിലാകും മത്സരം. കേരളത്തില്‍ പന്ത് തട്ടാനെത്തുന്ന അര്‍ജന്റീനക്ക് എതിരാളി ഓസ്ട്രേലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ആയിരിക്കും. Alos read: കേരളത്തില്‍ എത്തുന്ന മെസിപ്പടക്ക് എതിരാളി കങ്കാരുക്കള്‍; കൊച്ചിയില്‍ അര്‍ജന്റീന- ഓസീസ് പോരാട്ടംകൊച്ചിയിലെ സൗഹൃദ മത്സരത്തില്‍ കങ്കാരുപ്പടയുമായാണ് മെസിപ്പട കൊമ്പുകോര്‍ക്കുക. മത്സരകാര്യത്തില്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഗസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.News Summary: Argentina football team manager Hector Daniel Cabrera arrives in KochiThe post അര്‍ജന്റീന മാനേജർ ഹെക്ടര്‍ ഡാനിയല്‍ കബ്രേര കൊച്ചിയിൽ; സ്റ്റേഡിയം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും appeared first on Kairali News | Kairali News Live.