ഇന്ത്യ- പാക് മത്സരം എപ്പോഴുണ്ടായാലും വീറും വാശിയും പാരമ്യതയിലെത്തും. പഹല്‍ഗാം ഭീകരാക്രമണാനന്തരം അത് ഒന്നുകൂടി തീവ്രമായി. പഹല്‍ഗാമിന് ശേഷം ആദ്യമായി നേര്‍ക്കുനേര്‍ വന്ന ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തില്‍ ഷേക്ക് ഹാന്‍ഡ് വിവാദമായിരുന്നു മുഴച്ചുനിന്നത്. ഇന്നലത്തെ മത്സരത്തിലും ചില നാടകീയതകളുണ്ടായി.വാക്കുകൊണ്ടുള്ള കൊമ്പുകോര്‍ക്കലുകളും മറ്റും നടന്നെങ്കിലും അതില്‍ അനാവശ്യമെന്ന് തോന്നിയത് പാക് ഓപണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ വെടിവെപ്പ് ആംഗ്യമായിരുന്നു. അര്‍ധ സെഞ്ചുറി ആഘോഷത്തിനിടെയാണ് ബാറ്റ് എ കെ 47 മാതൃകയില്‍ വെച്ച് ഡ്രസിങ് റൂമിന് നേരെ പിടിച്ചത്. 45 ബോളില്‍ 58 റണ്‍സെടുത്ത് ഫര്‍ഹാന്‍ പുറത്തായി. ഈ ഇന്നിങ്സാണ് പാകിസ്ഥാന് തുണയായത്.Read Also: സൂപ്പര്‍ ഫോറില്‍ ഫോറടിച്ച് ഇന്ത്യൻ ജയം: പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തുഎന്നാല്‍, ഇന്ത്യയുടെ വജ്രായുധം ഓപണര്‍ അഭിഷേക് ശര്‍മയായിരുന്നു. 39 ബോളില്‍ 74 റണ്‍സെടുത്ത് ക്രീസില്‍ പാറ്റന്‍ ടാങ്ക് പോലെ നിന്ന അഭിഷേക് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.The post അവിടെ എ കെ 47 എങ്കില് ഇവിടെ പാറ്റന് ടാങ്ക്; ഫര്ഹാന് മറുപടിയായി അഭിഷേകിന്റെ ഇന്നിങ്സ് appeared first on Kairali News | Kairali News Live.