‘ഇന്ത്യക്ക് ഒത്ത എതിരാളിയാണ് പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം’; മുറിവില്‍ മുളക് പുരട്ടി സൂര്യകുമാര്‍ യാദവ്

Wait 5 sec.

പാകിസ്ഥാനെ ഇന്ത്യയുടെ എതിരാളി എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സര കണക്ക് വെച്ചാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യക്കൊത്ത എതിരാളിയല്ലെന്ന് അദ്ദേഹം സ്ഥാപിച്ചത്. ഇന്ത്യയും പാകിസ്ഥാനും ടി20യില്‍ 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 12 തവണയും നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയാണ് വിജയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വിടവ് വളരെയധികം വളര്‍ന്നിട്ടുണ്ടോ എന്ന് പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, സൂര്യകുമാര്‍ പുഞ്ചിരിയോടെ ഇങ്ങനെ മറുപടി പറഞ്ഞു: ‘സര്‍, ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളെ തുല്യശക്തികളുടെ മത്സരമെന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നാണ് എന്റെ അഭ്യര്‍ഥന.’ ‘വൈരാഗ്യമല്ല, മാനദണ്ഡങ്ങളാണ്’ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് റിപ്പോർട്ടർ വ്യക്തമാക്കിയപ്പോള്‍, ഇന്ത്യന്‍ നായകന്‍ നിസംഗതയോടെ ഇങ്ങനെ പറഞ്ഞു:Read Also: അവിടെ എ കെ 47 എങ്കില്‍ ഇവിടെ പാറ്റന്‍ ടാങ്ക്; ഫര്‍ഹാന് മറുപടിയായി അഭിഷേകിന്റെ ഇന്നിങ്‌സ്‘സര്‍, മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ട് ടീമുകള്‍ 15 മത്സരങ്ങള്‍ കളിച്ചിട്ട് 8-7 ആണെങ്കില്‍, അത് ഒരു മത്സരമാണ്. ഇവിടെ 13-1, 12-3 ഒക്കെയാണ്. ഇവിടെ ഒരു മത്സരവുമില്ല,’ എന്ന് പറഞ്ഞ് സൂര്യകുമാർ പുഞ്ചിരിയോടെ മീഡിയ കോണ്‍ഫറന്‍സ് റൂമില്‍ നിന്ന് ഇറങ്ങിപ്പോയി.incredible that Pakistan still leads India 88-78 across all formats. an entire generation has grown up watching their team get demolished almost everytime they play India. speaks volumes of just incredibly superior previous generations of PCT were pic.twitter.com/lwkMM6Lw4H— Cani (@caniyaar) September 21, 2025 The post ‘ഇന്ത്യക്ക് ഒത്ത എതിരാളിയാണ് പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം’; മുറിവില്‍ മുളക് പുരട്ടി സൂര്യകുമാര്‍ യാദവ് appeared first on Kairali News | Kairali News Live.