പാലക്കാട് ബിജെപിയിൽ വീണ്ടും തർക്കം. ബിജെപി വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്നു തർക്കം. നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം തിരിയുകയായിരുന്നു. രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് പറയാൻ മിനി കൃഷ്ണകുമാർ ആരാണ് എന്നായിരുന്നു വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്നു തർക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ ഭാര്യ എന്ന പദവി പാർട്ടിയിൽ ഉണ്ടോയെന്ന് ചോദ്യം.രാഹുൽ വിഷയത്തിൽ മിനി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് തർക്കത്തിന് കാരണം. സംസ്ഥാന ജില്ലാ നേതാക്കളെ മറികടന്നായിരുന്നു പ്രതികരണം. വേടൻ വിഷയത്തിലെ മിനിയുടെ പ്രതികരണം വിവാദമായിരുന്നു. സംസ്ഥാന നേതൃത്വം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു മിനി കൃഷ്ണകുമാറിന്റെ പ്രതികരണം.ALSO READ: ചട്ടങ്ങൾ കാറ്റിൽപ്പറത്തി കേരള വിസി; നാലു മാസത്തിലൊരിക്കൽ ചേരേണ്ട സെനറ്റ് യോഗം വിളിച്ചിരിക്കുന്നത് നവംബറിൽറാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ)യ്ക്ക് പരാതി നൽകിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിൽ പാർട്ടി അതൃപ്തി അറിയിക്കുകയും നേതൃത്വം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന വേടന്റെ ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടിയായിരുന്നു എൻഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്.The post പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; തമ്മിലടി മാങ്കൂട്ടത്തിൽ വിഷയത്തിലുള്ള മിനി കൃഷ്ണകുമാറിൻ്റെ പ്രതികരണത്തെച്ചൊല്ലി appeared first on Kairali News | Kairali News Live.