സംസ്ഥാന സർക്കാറിന്‍റെ വികസന സദസ് ഇന്ന് മുതൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും.സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.Also Read: പാലക്കാട് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ പ്രവർത്തനം തുടങ്ങിഎല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെയും പങ്കാളിത്തം സദസ്സിൽ ഉറപ്പാക്കും. ഉച്ചയോടുകൂടി അവസാനിക്കുന്ന തരത്തിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക. ഉദ്ഘാടന പ്രസംഗത്തിനുശേഷം അതത് തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും.തുടർന്നുള്ള വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ആശയരൂപീകരണവും അഭിപ്രായ സ്വരൂപണവും വികസന സദസ്സിലുണ്ടാകും. ഇതിനായി ഓപ്പൺ ഫോറവും സംഗ്രഹ ചർച്ചകളും സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിലൂടെ ലഭ്യമാകുന്ന നൂതനാശയങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾ ക്രോഡീകരിച്ച് ഇതിനായി തയ്യാറാക്കിയ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വികസന സദസ്സിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും.The post സംസ്ഥാന സർക്കാറിന്റെ വികസന സദസ്സുകള്ക്ക് ഇന്ന് തുടക്കം appeared first on Kairali News | Kairali News Live.