സൂപ്പര്‍ സബ് മാലാഖയായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി; സിറ്റിക്കെതിരെ അവസാന നിമിഷം സമനില പിടിച്ച് പീരങ്കിപ്പട

Wait 5 sec.

സൂപ്പര്‍ സബ് ആയി ഇറങ്ങി ഇഞ്ചുറി ടൈമില്‍ ആഴ്‌സണലിന് വിജയത്തോളം പോന്ന സമനില നേടിക്കൊടുത്ത് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മാര്‍ട്ടിനെല്ലി പീരങ്കിപ്പടയുടെ മാലാഖയാകുന്നത്. ഒരു ഗോളിന്റെ മേധാവിത്വവുമായി ജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ആഴ്‌സണല്‍ അവസാന വജ്രായുധം പ്രയോഗിച്ചത്.ഒന്‍പതാം മിനുട്ടില്‍ എര്‍ലിങ് ഹാളണ്ട് ആണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. അത് അവസാന നിമിഷം വരെ കാത്തുസൂക്ഷിക്കാന്‍ സിറ്റിക്ക് സാധിച്ചു. സിറ്റി തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ തന്നെയാണ് തുടക്കത്തില്‍ മികച്ചുനിന്നത്.Read Also: ഔസ്മാനെ ഡെംബലയോ 18കാരന്‍ ലാമിന്‍ യമാലോ; ഫുട്ബോൾ ഓസ്കാറിൽ ആര് മുത്തമിടും?കളത്തിലിറങ്ങിയ മാര്‍ട്ടിനെല്ലി, എബിറേച്ചി ഇസെയുടെ ലോങ്‌ബോള്‍ വരുതിയിലാക്കി സിറ്റി സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മക്ക് പിടികൊടുക്കാതെ വലയില്‍ നിക്ഷേപിക്കുകയായിരുന്നു. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ അഞ്ച് സ്ഥാനം പിറകിലെത്താന്‍ ആഴ്‌സണലിന് സാധിച്ചു. ലിവര്‍പൂള്‍ തോല്‍വിയറിയാതെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.Key Words: Arsenal, Manchester CityThe post സൂപ്പര്‍ സബ് മാലാഖയായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി; സിറ്റിക്കെതിരെ അവസാന നിമിഷം സമനില പിടിച്ച് പീരങ്കിപ്പട appeared first on Kairali News | Kairali News Live.