കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചാരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Wait 5 sec.

കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പോസ്‌റ്റുകളിൽ തെളിവു ശേഖരണം വേഗത്തിലാക്കി പൊലീസ്. ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് സൈബർ പോലീസ് വീണ്ടും കത്ത് നൽകി. കഴിഞ്ഞ ദിവസം നൽകിയ കത്തിൽ മറുപടി ലഭിക്കാത്തതിനാലാണ് വീണ്ടും കത്തു നൽകിയത്.അപവാദ പ്രചാരണങ്ങൾ നടത്തിയ അക്കൗണ്ടുകളെ പറ്റഇ മെറ്റയിൽ നിന്ന്‌ വിവരങ്ങൾ ലഭിക്കുന്ന മുറയ്‌ക്ക്‌ പോസ്‌റ്റ്‌ തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ തുടർ നടപടി സ്വീകരിക്കാനാണ്‌ അന്വേഷണസംഘത്തിന്റെ നീക്കം.Also Read: ബിജെപി കൗണ്‍സിലറുടെ മരണം: പ്രതിക്കൂട്ടിലായി ബിജെപി നേതൃത്വംസമൂഹമാധ്യമങ്ങളിൽ അപവാദ പോസ്‌റ്റിട്ട കുന്നംകുളത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ് വി എസ്‌ സുജിത്തിനെതിരെയുള്ള ഷൈൻ ടീച്ചറുടെ പരാതിയിലും അന്വേഷണം തുടരുന്നുണ്ട്. സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ സൈബർ പൊലീസിനാണ് ഇന്നലെ പരാതി നൽകിയത്‌. പരാതിക്കു പിന്നാലെ സുജിത്ത്‌ ഇന്നലെ പോസ്റ്റ് പിൻവലിച്ചിരുന്നു.കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ നിന്ന് കെ ജെ ഷൈൻ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നിരധി അപവാദ പ്രചാരണങ്ങളാണ് നടത്തിയത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ഷൈൻ ടീച്ചർ രംഗത്തെത്തിയപ്പോൾ പോസ്റ്റ് മുക്കി ഓടുകയായിരുന്നു കോൺഗ്രസ് സൈബർ ഗുണ്ടകൾ.The post കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചാരണം; അന്വേഷണം ഊർജിതമാക്കി പൊലീസ് appeared first on Kairali News | Kairali News Live.