സയണിസ്റ്റ് ഭരണകൂടം ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. പലസ്തീന്‍ ജനതയെ വംശീയ ഉന്മൂലനം ചെയ്യുന്നതിനെതിരെ ഉറക്കെ ശബ്ദിക്കുന്ന ചുരുക്കും ചില രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഡച്ചിലെ എസ്തര്‍ ഒവെഹാന്‍ഡ് എംപി. ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലസ്തീന്‍ പതാകയോട് സാമ്യമുള്ള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എംപിയോട് സ്പീക്കര്‍ പുറത്തു പോകാന്‍ ആവശ്യപ്പെട്ടു.. പാര്‍ലമെന്റില്‍ സാധാരണ വസ്ത്രം ധരിക്കണമെന്നുമായിരുന്നു സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മോയുടെ വാദം. ബജറ്റ് ചര്‍ച്ചക്കിടെ എസ്തര്‍ സംസാരിക്കുന്നതിനിടയില്‍ നിരന്തരം ഇടപെടുകയും വസ്ത്രം മാറ്റിവരാന്‍ ആവശ്യപ്പെടുകയും ആയിരുന്നു സ്പീക്കര്‍. എന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ്തര്‍ ഔവഹാന്‍ഡ് തിരിച്ചെത്തിയതാവട്ടെ തണ്ണിമത്തന്‍ പ്രിന്റുള്ള ഷര്‍ട്ട് ധരിച്ച്.Also read – പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം; വാശിയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ, ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 മരണംപാര്‍ലമെന്റില്‍ ഉയര്‍ന്ന എതിര്‍പ്പിനെ അവര്‍ പലസ്തീന്‍ പ്രതിരോധത്തിന്റെ അടയാളം കൊണ്ട് തന്നെ പ്രതിരോധിക്കുകയായിരുന്നു. പലസ്തീന്‍ പതാകയുടെ നിറങ്ങളുളളതിനാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ് തണ്ണിമത്തന്‍. ഗാസയിലെത് വംശഹത്യയാണെന്ന് മന്ത്രിസഭ സമ്മതിച്ചില്ലെങ്കിലും നടപടി കൈക്കൊണ്ടില്ലെങ്കിലും സ്വന്തം മണ്ണില്‍ നിന്നും തുടച്ചുനീക്കപ്പെടുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് തുടരേണ്ടത് നമ്മുടെ കടമയാണെന്നാണ് എസ്തര്‍ സ്വന്തം ജനതയോടും ലോകത്തോടും പറയുന്നത്. ഇസ്രയേലിന്റെ കൂട്ടക്കൊരുതിക്കെതിരെ ആഗോള ശ്രദ്ധ ആകര്‍ഷിക്കാനുള്ള ആഹ്വാനം കൂടിയാണ് എസ്തര്‍ പാര്‍ലമെന്റില്‍ ധരിച്ചെത്തിയ രണ്ടു വസ്ത്രങ്ങളും. പലസ്തീന്‍ പതാകയുടെയും തണ്ണിമത്തന്റെയും പ്രിന്റുളള വസ്ത്രം ധരിച്ചുളള എസ്തര്‍ ഔവഹാന്‍ഡിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഗാസയോട് ഐക്യപ്പെടുന്ന ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.The post ഗാസക്ക് ഐക്യദാര്ഢ്യം; പലസ്തീന് പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ചതിന് പുറത്താക്കി: തണ്ണിമത്തന് ഷര്ട്ടിട്ട് തിരിച്ചെത്തി ഡച്ച് എംപി appeared first on Kairali News | Kairali News Live.