തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലറും ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് കൈരളി ന്യൂസിന്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തിൽ പറയുന്നു. പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി. ബിജെപി പ്രവർത്തകരെ സഹായിച്ചെന്നും തിരുമല അനിൽ കുറിപ്പിൽ പറയുന്നു.തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. എഫ് ഡി ഇട്ട ആൾക്കാർ സമ്മർദ്ദം ചെലുത്തി. തിരിച്ചടവിൽ പലരും കാലതാമസം ഉണ്ടാക്കിയെന്നും കത്തിൽ പറയുന്നു.ALSO READ: വൈസ് ചാന്‍സലര്‍ നിയമനം: കേസിന്റെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍, സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് വി സിക്ക് കത്തയച്ച് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഒ‍ഴിഞ്ഞു മാറിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. തിരുമല അനിലിന്‍റെ കുടുംബവും ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തി. തിരുമല അനിലിന്‍റെ മരണത്തിൽ പ്രതി സ്ഥാനത്താണ് ബിജെപി നേതൃത്വമാണുള്ളത്. ഈ വസ്തുത മറച്ച് വെച്ചാണ് ബിജെപിയുടെ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നത്. ക‍ഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളെ കണ്ട ഘട്ടത്തിൽ ഉണ്ടായതും ഇതു തന്നെയാണ്. കള്ളം പുറത്ത് വരുമെന്ന് മനസിലായപ്പോ‍ഴാണ് രാജീവ് ചന്ദ്രശേഖർ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രോശിക്കുകയും, ഭീഷണി ഉയർത്തുകയും ചെയ്തത്.തിരുമല അനിലിന് അനുശോചനം രേഖപ്പെടുത്തി രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് ത‍ഴെ ബിജെപി പ്രവർത്തകർ തന്നെ വിമർശനമുന്നയിച്ചിരുന്നു. തിരുമല അനിലിന്‍റെ കുടുംബവും ബിജെപിക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും കാലം കൂടെ നടന്നിട്ടും ഒറ്റപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.The post തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് കൈരളി ന്യൂസിന്; ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തിൽ appeared first on Kairali News | Kairali News Live.