സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില; കുത്തനെ കൂടി

Wait 5 sec.

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണുള്ളത്. ജ്വല്ലറിയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ പവന് 90,000 രൂപയാകും. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു. ALSO READ: എച്ച്-1 ബി വിസാ പ്രതിസന്ധി: ‘നിങ്ങളെ ഈ നാട് സ്വീകരിക്കും’; കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി രാജീവ്വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്.The post സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില; കുത്തനെ കൂടി appeared first on Kairali News | Kairali News Live.