കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ, സി ഐ ടി യു 45-ാം സംസ്ഥാന സമ്മേളനത്തിന് സെമിനാറോടെ ഇന്ന് കോഴിക്കോട് തുടക്കമാവും. വൈകീട്ട് 4 മണിക്ക് ടൗൺഹാളിലെ വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കുന്ന സെമിനാർ മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.കേരളത്തിന്റെ സമ്പദ്ഘടനയും കേന്ദ്രനയവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കെ എസ് ആർ ടി ഇ എ സംസ്ഥാന പ്രസിഡൻ്റ് ടി പി രാമകൃഷ്‌ണൻ മോഡറേറ്ററാവും.Also Read: എച്ച്-1 ബി വിസാ പ്രതിസന്ധി: ‘നിങ്ങളെ ഈ നാട് സ്വീകരിക്കും’; കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി രാജീവ്നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ എസ് ആർ ടി സി യൂണിറ്റുകളിൽ നിന്നുള്ള 500 പ്രതിനിധികൾ 2 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.The post കെഎസ്ആർടിഇഎ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം appeared first on Kairali News | Kairali News Live.