ബി ജെ പി കൗണ്‍സിലർ തിരുമല അനിലിൻ്റെ ആത്മഹത്യയിൽ തിരുവനന്തപുരത്തെ ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു. ബി ജെ പി നേതൃത്വത്തിനെതിരെ കൗണ്‍സിലറുടെ ഭര്‍ത്താവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ഭൗതിക ശരീരത്തിന് മുന്നില്‍ നിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരുമുണ്ടെന്നാണ് പോസ്റ്റ്. ബി ജെ പി വലിയവിള കൗണ്‍സിലറുടെ ഭര്‍ത്താവാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കാശിന് വേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയണമെന്നും പോസ്റ്റിലുണ്ട്.Read Also: ‘പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല’; അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്ന് പരാതിക്കാരി വത്സല, നിർണായക വിവരങ്ങൾ കൈരളി ന്യൂസിന്അതിനിടെ, തിരുമല അനില്‍ നേതൃത്വം നല്‍കിയിരുന്ന ബാങ്കിന്റെ ഭരണസമിതിയും ബി ജെ പി തന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. ബി ജെ പി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ ഹിന്ദു ഐക്യവേദി നേതാവുമായ ഗോപാല്‍ജി എന്ന് വിളിക്കുന്ന എം ഗോപാല്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് ആയിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു.The post ‘കാശിന് വേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയണം’; അനിലിൻ്റെ ആത്മഹത്യയിൽ ബി ജെ പി നേതൃത്വത്തിനെതിരെ കൗണ്സിലറുടെ ഭര്ത്താവ് appeared first on Kairali News | Kairali News Live.