അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേട്; സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

Wait 5 sec.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തിരുവനന്തപുരത്തെ ബി ജെ പി കൗണ്‍സിലര്‍ തിരുമല അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേടെന്ന് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. നഷ്ടമായ തുക സംഘം സെക്രട്ടറിയില്‍ നിന്നും ഭരണസമിതി അംഗങ്ങളില്‍ നിന്നും പലിശ സഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു.ബാങ്കിന്റെ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പലിശ നല്‍കിയതില്‍ 14 ലക്ഷം രൂപ രൂപയാണ് സംഘത്തിന് നഷ്ടം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കില്‍ താത്കാലിക നിയമനം നടത്തിയതില്‍ 1.18 കോടി രൂപ നഷ്ടമുണ്ടായി. അനുമതി ഇല്ലാതെ പൊതുഫണ്ട് നഷ്ടപ്പെടുത്തിയത് വഴി 12 ലക്ഷത്തിന്റെ ക്രമക്കേടുമുണ്ടായി.Read Also: ‘പൊലീസിനെ കാണാൻ പറഞ്ഞത് അനിൽ തന്നെ, ഭീഷണിപ്പെടുത്തിയിട്ടില്ല’; അനിൽകുമാറിനെ ഒറ്റപ്പെടുത്തിയത് ബാങ്കിലെ സംഘക്കാരെന്ന് പരാതിക്കാരി വത്സല, നിർണായക വിവരങ്ങൾ കൈരളി ന്യൂസിന്അനുമതിയില്ലാതെ സി ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ രണ്ടര കോടി രൂപ കുടിശികയായെന്നും സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.The post അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന ഫാം ടൂര്‍ സഹകരണ സംഘത്തില്‍ വ്യാപക ക്രമക്കേട്; സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.