ബഹാവുദ്ദീന്‍ നദ്വിയുടെ മടവൂർ പ്രസംഗം പച്ച വർഗീയത പരത്താനുള്ള ശ്രമമായിരുന്നുവെന്ന് സിപിഐഎം നേതാവ് നാസർ കൊളായി. മതവും രാഷ്ട്രീയവും തമ്മിൽ സംഘർഷമുണ്ടാക്കാനാണ് നദ്വി ശ്രമിച്ചത്. മടവൂരിൽ നടന്ന സിപിഐഎം പൊതുയോഗം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസർ കൊളായി.സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്വിയുടെ അധിക്ഷേപ പ്രസംഗത്തിനെതിരെയായിരുന്നു സിപിഐ എം മടവൂരിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത് . ഇഎംഎസി ൻ്റെ മാതാവിനെ നദ്വി അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചത് ബോധപൂർവമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത നാസർ കൊളായി പറഞ്ഞു. ALSO READ: ‘നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ താഴെത്തട്ടിൽ ബാധിക്കുന്നുണ്ട്, ഇനി ആവർത്തിക്കരുത്’; വയനാട് ഡിസിസി യോഗത്തിൽ താക്കീതുമായി കെസി വേണുഗോപാൽമതവും രാഷ്ട്രീയവും തമ്മിൽ സംഘർഷമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാൽ പ്രവാചകന്റെ ഭാര്യയെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാർ എവിടെയും ഒന്നും പറഞ്ഞില്ല. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഭാര്യയെ കൂടാതെ വൈഫ് ഇൻ ചാർജ് മാർ ഉണ്ടെന്നായിരുന്നു ബഹാവുദ്ദീൻ നദ്വിയുടെ അധിക്ഷേപ പരാമർശം. കാണാത്ത കാര്യങ്ങൾ പറയുന്നത് ഇസ്ലാമിക വിരുദ്ധമല്ലേ എന്ന് നാസർ കൊളായി ചോദിച്ചു.ALSO READ: മലയാള സര്‍വകലാശാല വിഷയം: നിയമസഭയിൽ ഉന്നയിക്കണമെന്ന കെ ടി ജലീലിൻ്റെ വെല്ലുവിളി; തിരിച്ചടിക്കുമെന്ന് ആശങ്ക, ഏറ്റെടുക്കാതെ ലീഗ് നേതൃത്വംപള്ളിയും മദ്രസയും നിർമിക്കാൻ നിയമം കൊണ്ടുവന്നത് ഇ എം എസ് ആണെന്ന് നദ്വി ഓർക്കണം. ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി ആണ്, യൂണിവേഴ്സിറ്റിയല്ല, എന്നിട്ടും നദ്വി വൈസ് ചാൻസിലാറാണെന്ന് പറഞ്ഞിരിക്കുകയാണ്. നദ്വിക്ക്സിപിഐ എമ്മിനോടുള്ള വിരോധം എന്തുകൊണ്ട് UDF ലെ ഇടത് പാർട്ടികളോടില്ലെന്നും നാസർ കൊളായി ചോദിച്ചു. മടവരിൽ നദ്വി നടത്തിയ വിവാദ പ്രസംഗം സമസ്ത നേതൃത്വം തള്ളി പറഞ്ഞിട്ടും നിലപാട് മാറ്റാൻ നദ്വി തയ്യാറായിട്ടില്ല.The post ‘ബഹാവുദ്ദീന് നദ്വിയുടെ മടവൂർ പ്രസംഗം പച്ച വർഗീയത പരത്താനുള്ള ശ്രമം’; നാസർ കൊളായി appeared first on Kairali News | Kairali News Live.