മഹാരാഷ്ട്രയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട് കുഞ്ഞ് മരിച്ചു

Wait 5 sec.

മഹാരാഷ്ട്ര താനെയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട് കുഞ്ഞ് മരിച്ചു വീട്ടിലെ ബാല്‍ക്കെണിയിൽ നിന്ന് വീണ് പരിക്കേറ്റ 16 മാസം പ്രായമുള്ള കുഞ്ഞ്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ ഗതാഗതക്കുരുക്കാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത്.കഴിഞ്ഞ ചില ദിവസങ്ങളായി മുംബൈ-അഹമ്മദാബാദ്, മുംബൈ-നാസിക് ഹൈവേകളില്‍ ഗുരുതരമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആറു മണിക്കൂർ വരെ നീളുന്ന ഗതാഗതകുരുക്കാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമ്മമ്മയുടെ വീട്ടിൽ കളിക്കുന്നതിനിടെയാണ് കുഞ്ഞ് ബാല്‍ക്കെണിയിൽ നിന്ന് വീണത്.ALSO READ: ഉദ്ദംപൂർ – ദോഡ അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരുക്കേറ്റുആദ്യം കുഞ്ഞിനെ അടുത്തുള്ള പാല്ഘർ നായ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഡോക്ടർമാർ അടിയന്തര ചികിത്സ നൽകുകയും പിന്നീട് മുംബൈയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചുണ്ടായ ഗതാഗതകുരുക്കിലകപ്പെട്ട് മരിക്കുകയായിരുന്നു.താനെ-ഘോഡ്ബുണ്ടർ റോഡിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ഗതാഗതകുരുക്കിന് കാരണമായത്. രാവിലെ 6 മുതൽ രാത്രി 9 വരെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ താനെ ഭാഗം അടച്ചിട്ടതിനെ തുടര്‍ന്നാണ് ഗതാഗതകുരുക്കുണ്ടായത്. The post മഹാരാഷ്ട്രയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട് കുഞ്ഞ് മരിച്ചു appeared first on Kairali News | Kairali News Live.