ഡേറ്റിംഗ് ആപ്പ് പീഡനക്കേസിൽ യൂത്ത് ലീഗ് നേതാവുൾപ്പെടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ഡിവൈഎഫ്ഐ പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർഗോഡ് തൃക്കരിപ്പൂരിൽ പ്രതിഷേധ മാർച്ച് നടത്തി.ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുൾപ്പെടെ 3 പേരാണ് ഇനി പിടിയിലാവാനുള്ളത്. യൂത്ത് ലീഗ് നേതാവിനെ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് – യൂത്ത് ലീഗ് നേതൃത്വം നാടിന്നപമാനമാണെന്നും കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു.ALSO READ: രാഹുലിനെ വെട്ടി കോണ്‍ഗ്രസ്; പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുലിന് ക്ഷണമില്ലപോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ യൂത്ത് ലീഗ് നേതാവ് സിറാജ് രക്ഷപ്പെടുകയായിരുന്നു. സിറാജ് ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിലായി ഇതുവരെ 13 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിൽ ആവാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.The post ഡേറ്റിംഗ് ആപ്പ് പീഡനക്കേസ്: യൂത്ത് ലീഗ് നേതാവുൾപ്പെടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസർഗോഡ് DYFI പ്രതിഷേധം appeared first on Kairali News | Kairali News Live.