സൈബർ ആക്രമണത്തിൽ സ്വന്തം നേതാക്കളെ പോലും വെറുതേ വിട്ടില്ല;യൂത്ത് കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

Wait 5 sec.

നാഥനില്ലാ കളരിയായിട്ടും ദേശീയ തലത്തിൽ വരെ പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുന്ന കേരളത്തിലെ യൂത്ത് കോൺഗ്രസിനെ വരിഞ്ഞു മുറുക്കി ദേശീയ നേതൃത്വം. സംസ്ഥാന യൂത്ത് കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു. ലൈംഗികാരോപണത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് നടപടി. പ‍ഴയ കമ്മിറ്റിയെ അപ്പാടെ നീക്കി പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ദേശീയ കമ്മിറ്റി അറിയിച്ചു. പിരിച്ചുവിട്ട കാര്യം ദേശീയ ചെയർമാൻ മനു ജെയിൻ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.യൂത്ത് കോൺഗ്രസിന്‍റെ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ അടക്കം സകല സോഷ്യൽമീഡിയ ഹാൻഡിലുകളും കൈകാര്യം ചെയ്തിരുന്നത് ഈ കമ്മിറ്റി ആയിരുന്നു. 12 പേരടങ്ങിയ കമ്മിറ്റിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അനുകൂലികളാണ് ഉണ്ടായിരുന്നത്. ALSO READ; ‘ബഹാവുദ്ദീന്‍ നദ്‌വിയുടെ മടവൂർ പ്രസംഗം പച്ച വർഗീയത പരത്താനുള്ള ശ്രമം’; നാസർ കൊളായിരാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ സൈബർ ഇടത്തിൽ സംരക്ഷിക്കാനും, ഇരകളെ അധിക്ഷേപിക്കാനും ഇവരാണ് വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗത്യന്തരമില്ലാതെ രാഹുലിനെതിരെ സ്വരം കടുപ്പിച്ച വി ഡി സതീശനെതിരെയും ഇവർ സൈബറാക്രമണം നടത്തിയിരുന്നു. സൈബർ ആക്രമണവും അധിക്ഷേപവും കൊണ്ട് പൊറുതി മുട്ടിയതോടെയാണ് കമ്മിറ്റി മൊത്തം പൂട്ടിക്കെട്ടാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്.The post സൈബർ ആക്രമണത്തിൽ സ്വന്തം നേതാക്കളെ പോലും വെറുതേ വിട്ടില്ല; യൂത്ത് കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു appeared first on Kairali News | Kairali News Live.