ഗുരുഗ്രാമില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. ബി കോം വിദ്യാർത്ഥികളായ അങ്കിത് (19), ലക്ഷ്യ (18) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 17 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു.ചൊവ്വാഴ്ചയാണ് ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനി മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികളുമായി പരിചയപ്പെടുന്നത്. വൈകിട്ട് 4.30ന് ട്യൂഷന് പോകാനായി വീട്ടിൽ നിന്നു പുറപ്പെട്ട പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ അച്ഛൻ ട്യൂഷൻ സെൻ്ററിലെത്തി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അവിടെ എത്തിയിട്ടില്ലായിരുന്നു.ALSO READ: പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമില്ല, വഴക്ക് പതിവ്; ഒടുവില്‍ മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മതുടർന്ന് കുടുംബം പെൺകുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. രാത്രി 8 മണിയോടെയായിരുന്നു മകൾ വീട്ടിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. ട്യൂഷന് കൊണ്ടാക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് അവർ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. അച്ഛൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. The post സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ബി കോം വിദ്യാർത്ഥികള് അറസ്റ്റില് appeared first on Kairali News | Kairali News Live.