ജമ്മുകാശ്മീരിലെ ഉദ്ദംപൂർ – ദോഡ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്ക്. സൈന്യവും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ് ഒ ജി), പൊലീസ് എന്നിവർ ചേർന്ന് സിയോജ് ധാറില്‍ ഓപ്പറേഷൻ ആരംഭിച്ചതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എൻകൗണ്ടർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എസ്ഒജി, പൊലീസ്, സൈന്യം എന്നിവരുടെ ടീമുകൾ സ്ഥലത്തുണ്ടെന്ന് ജമ്മു ഐജിപി എക്സ് പോസ്റ്റിൽ കുറിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പ്രദേശത്ത് നിരവധി ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ജൂൺ 26-ന് ദുദു-ബസന്ത്ഗഡ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹൈദർ ജൈഷെ മുഹമ്മദ് (JeM) ഭീകര സംഘടനയിലെ ഉന്നത കമാൻഡറായിരുന്നു. ഏപ്രിൽ 25-ന് ബസന്ത്ഗഡില്‍ ഒളിച്ചിരുന്ന ഭീകരരുമായി നടന്ന വെടിവെയ്പ്പിൽ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു.ALSO READ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ബി കോം വിദ്യാർത്ഥികള്‍ അറസ്റ്റില്‍അതേസമയം, വെള്ളിയാഴ്ച സൈന്യവും പൊലീസും ചേർന്ന് പൂഞ്ചില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മെൻധാർ നള്ളയിൽ നിന്ന് 20 ഗ്രനേഡുകളും ഒരു എ കെ റൈഫിളും കണ്ടെടുത്തു.പൂഞ്ചില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു എ കെ സീരീസ് റൈഫിളും നാല് എ കെ മാഗസിനുകൾ, 20 ഹാൻഡ് ഗ്രനേഡുകൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെടുത്തതായി വൈറ്റ് നൈറ്റ് കോർപ്പ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.The post ഉദ്ദംപൂർ – ദോഡ അതിര്ത്തിയില് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരുക്കേറ്റു appeared first on Kairali News | Kairali News Live.