രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ച് അധികാരം നിലനിർത്താനാണ് ബിജെപിയുടെ ശ്രമമമെന്ന് മുതിർന്ന സിപിഐ എം നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ത്രിപുരയെയാണ് ആദ്യം ബിജെപി പരീക്ഷണശാലയാക്കിയതെന്നും മണിക് സർക്കാർ കൈരളി ന്യൂസിനോട് പറഞ്ഞു.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മണിക്ക് സർക്കാർ പറഞ്ഞു. ജനങ്ങൾക്ക് ബിജെപി സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ ബിജെപി തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെ അധികാരം നിലനിർത്താനാണ് പരിശ്രമിക്കുന്നത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ത്രിപുരയിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇപ്പോൾ എസ്ഐആർ എന്ന പേരിൽ ബീഹാറിലാണ് പരീക്ഷണം നടത്തുന്നത്. ഇവിടെ വിജയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കും. ജനാധിപത്യ സംവിധാനത്തിൻ്റെ അടിസ്ഥാന ഘടകമായ വോട്ടർ പട്ടികയാണ് എസ് ഐ ആറിലൂടെ അട്ടിമറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ALSO READ: വോട്ടുകൊള്ളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് രാഹുല്‍ ഗാന്ധിബിജെപി ഭരണത്തിൽ ത്രിപുരയിലെ ജനങ്ങൾ കടുത്ത ദൂരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ കൊണ്ടുവന്ന ക്ഷേമ പദ്ധതികളെല്ലാം നിർത്തലാക്കി. പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുകയാണ്. സിപിഐ എം ജനങ്ങളെ അണിനിരത്തി ബിജെപിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെ പോരാടുകയാണ്. സ്വതന്ത്രവും നീതിയുക്തമാമായ തിരഞ്ഞെടുപ്പ് നടന്നാൽ ഇടത് പക്ഷം അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസർക്കാർ നയങ്ങൾക്ക്ക്ക് ബദലായി ജനപക്ഷത്ത് നിന്നുകൊണ്ട് ഭരണം നടത്തുന്ന കേരളത്തിലെ ഇടത് സർക്കാർ രാജ്യത്തിന് മാതൃകയാണെന്നും മണിക് സർക്കാർ ചൂണ്ടിക്കാട്ടിThe post ‘ബിജെപിയുടെ ശ്രമം തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ച് അധികാരം നിലനിർത്താൻ, അട്ടിമറിക്ക് ആദ്യ പരീക്ഷണശാലയാക്കിയത് ത്രിപുരയെ’; മണിക് സർക്കാർ appeared first on Kairali News | Kairali News Live.