ധർമസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങളും തലയോട്ടികളും കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 7 തലയോട്ടികളും നിരവധി അസ്ഥിഭാഗങ്ങളുമാണ് കണ്ടെത്തിയത്. അസ്ഥികൂട അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു.ധർമ്മസ്ഥല സ്വദേശികളായ രണ്ടുപേർ നൽകിയ ഹർജി പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് നേത്രാവതിക്കരയിലെ ബംഗ്ലാഗുഡ്ഡെ വനമേഖലയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും നടത്തിയ പരിശോധനയിൽ തലയോട്ടികളും അസ്ഥികൂട ഭാഗങ്ങളും കണ്ടെത്തിയത്.ബുധനാഴ്ച 5 തലയോട്ടികളും നിരവധി അസ്ഥി ഭാഗങ്ങളും വ്യാഴാഴ്ച രണ്ട് തലയോട്ടികളും അസ്ഥിഭാഗങ്ങളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം എസ്ഐടി കുഴിച്ചു പരിശോധന നടത്തിയ സ്ഥലത്തിനടുത്താണിത്.Also Read: ഏഴാം ക്ലാസുകാരിയെ കാണാതായിട്ട് 20 ദിവസം; ഒടുവില്‍ കൊല്ലപ്പെട്ട നിലയില്‍: കൊല്‍ക്കത്തയില്‍ അധ്യാപകന്‍ അറസ്റ്റില്‍കണ്ടെത്തിയ എല്ലുകൾ ലിംഗം, പ്രായം, മരിച്ച കാലയളവ് എന്നിവ കണ്ടെത്താനായി ഫോറൻസിക്ക് പരിശോധനക്കായി അയച്ചു. ബുധനാഴ്ച എല്ലുകൾ കിട്ടിയ സ്ഥലത്ത് നിന്ന് കയർ കഷണം, ഉ‍ൗന്നുവടി, വിഷക്കുപ്പി, തിരിച്ചറിയൽ കാർഡ് എന്നിവ കണ്ടെത്തി. വ്യാഴാഴ്ച ലഭിച്ച അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഏഴുവർഷം മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും കിട്ടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ കസ്റ്റഡിയിലെടുത്തു.നേരത്തെ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തി രണ്ട് ധർമസ്ഥല സ്വദേശികൾ എസ്ഐടിക്ക് മുന്നിലെത്തിയിരുന്നു. ഇക്കാര്യം എസ്ഐടി അന്വേഷിക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ ഹൈക്കോടതി ഹർജി നൽകിയത്. പത്തുവർഷം മുന്പുവരെ നൂറിലധികം സ്ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ജൂണിലാണ് ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളി രംഗത്ത് വന്നത്.Also Read: മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുംപ്രത്യേക അന്വേഷണസംഘം ദിവസങ്ങളോളം കുഴിച്ചു പരിശോധനയുൾപ്പെടെ നടത്തിയ ശേഷം മൊഴി വ്യാജമാണെന്ന് കാണിച്ച് ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെന്ന ഭീമക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ശുചീകരണ തൊഴിലാളി ചിന്നയ്യ ഇപ്പോൾ റിമാൻഡിലാണ്. മുന്പ് തെളിവായി ഹാജരാക്കിയ അസ്ഥികൾ 2012ൽ ധർമസ്ഥലയിൽ കൊല്ലപ്പെട്ട സ‍ൗജന്യയുടെ അമ്മാവൻ വിറ്റൽ ഗ‍ൗഡ നൽകിയതാണെന്ന് ശുചീകരണ തൊഴിലാളി മൊഴി നൽകിയിരുന്നു.ഗ‍ൗഡയെ ചോദ്യം ചെയ്തപ്പോൾ ബംഗ്ലാഗുഡ്ഡെയിൽ കുട്ടിയുടേത് ഉൾപ്പടെ നിരവധി അസ്ഥികൂടങ്ങൾ കണ്ടെന്ന വിവരം നൽകിയതിനെ തുടർന്നാണ് എസ്ഐടി പരിശോധന നടത്തിയത്. അതേ സമയം എസ് ഐ ടി അന്വേഷണം വിരമിച്ച ജഡ്ജിൻ്റെ നിരീക്ഷണത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകസംഘം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.The post ധർമസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങളും തലയോട്ടികളും കണ്ടെത്തി appeared first on Kairali News | Kairali News Live.