ശിവഗിരിയിലെ പൊലീസ് അതിക്രമത്തിൽ ഗുരുദേവ വിശ്വാസികൾക്കും മഠത്തിനുമേറ്റ മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. അന്നുണ്ടായ പൊലീസ് നരനായാട്ട് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും എത്ര ഖേദം പ്രകടിപ്പിച്ചാലും ഈ മുറിവ് ഉണങ്ങില്ലെന്നും സ്വാമി ശുഭാംഗാനന്ദ.മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ കെ ആന്റണി അദ്ദേഹത്തിന്റെ ഭരണകാലത്തെ പൊലീസ് നരനായാട്ടിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്വാമി ശുഭാംഗാനന്ദയുടെ പ്രതികരണം.Also Read: ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ കെ ആൻറണി: എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ കെ ഗോപിനാഥൻഅതേസമയം, ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ കെ ആൻറണിയാണെന്ന് വെളിപ്പെടുത്തി എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ കെ ഗോപിനാഥൻ രംഗത്തെത്തി. പ്രശ്നപരിഹാരത്തിനായി എ കെ ആന്റണിയെ കണ്ടിട്ടും തന്നോട് പറയാതെയാണ് എ കെ ആന്റണി പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടതെന്നാണ് ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്.ശിവഗിരി അതിക്രമം വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ കെ ഗോപിനാഥൻ വിശദീകരണവുമായി രംഗത്തെത്തിയത്.The post ശിവഗിരിയിലെ പൊലീസ് അതിക്രമം: ‘ഗുരുദേവ വിശ്വാസികൾക്കും മഠത്തിനുമേറ്റ മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല’: സ്വാമി ശുഭാംഗാനന്ദ appeared first on Kairali News | Kairali News Live.